കൊല്ലം: കൊല്ലം എരൂരില്‍ ഭാര്യയെ കോടാലി കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ചാഴിക്കുളം നിരപ്പില്‍ റജി , ഭാര്യ പ്രശോഭ എന്നിവരാണ് മരിച്ചത്.പ്രശോഭയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാഞ്ഞ് മകള്‍ ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് ഇരുവരും മരിച്ചുകിടക്കുന്നതു കണ്ടത്. രണ്ട് മക്കളെയും വിവാഹം കഴിച്ചയച്ചശേഷം റജിയും ഭാര്യയും വീട്ടില്‍ തനിച്ചായിരുന്നു. റജി മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. ഞായറാഴ്ച രാത്രിയും വഴക്കിട്ടെന്നും അതിന്‌റെ തുടര്‍ച്ചയായി ഭാര്യയെ തലയ്‌ക്കടിച്ച് കൊല്ലുകയായിരുന്നുവെന്നുമാണ് വിവരം. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിനുശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.
















