Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

എര്‍ദോഗാന്‍-ഹമാസ് ബന്ധം:തെളിവുകള്‍ പുറത്ത്;13 വയസ്സുള്ള ഇസ്രയേലി പെണ്‍കുട്ടികളുടെ ഫോട്ടോയെടുത്ത തുര്‍ക്കി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഹമാസിനെ പിന്തുണയ്‌ക്കുന്ന തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാനെതിരെ തിരിഞ്ഞ് ഇസ്രയേല്‍. ഹമാസിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നു എന്ന കുറ്റം ആരോപിച്ച് ഇസ്രയേലിലുള്ള തുര്‍ക്കിഎംബസിയിലെ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് ഇസ്രയേല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2025, 09:28 pm IST
in World
തുര്‍ക്കി പ്രസി‍ഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)

തുര്‍ക്കി പ്രസി‍ഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)

ന്യൂദല്‍ഹി: ഹമാസിനെ പിന്തുണയ്‌ക്കുന്ന തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാനെതിരെ തിരിഞ്ഞ് ഇസ്രയേല്‍. ഹമാസിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നു എന്ന കുറ്റം ആരോപിച്ച് ഇസ്രയേലിലുള്ള തുര്‍ക്കിഎംബസിയിലെ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് ഇസ്രയേല്‍.

ഇതിനിടെ എര്‍ദോഗാന്‍-ഹമാസ് ബന്ധത്തിന്റെ തെളിവുകള്‍ പുറത്തുവരികയാണ്. ഹമാസ് നേതാവ് ഹാനിയെയെ തുര്‍ക്കി പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യാന്‍ എര്‍ദോഗാന്‍ ക്ഷണിച്ചിരുന്നു. ഹമാസുമായി 20 വര്‍ഷത്തെ ബന്ധമുള്ളതായി എര്‍ദോഗാന്‍ പരസ്യപ്രസ്താവന നടത്തിയതും പുറത്തുവന്നിരിക്കുകയാണ്. അതിനിടെയാണ് ഇസ്രയേലിലെ ബീച്ചില്‍ 13 കാരികളായ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ മൊബൈല്‍ ഉപയോഗിച്ച് രഹസ്യമായി എടുക്കാന്‍ ശ്രമിച്ച തുര്‍ക്കി എംബസി ഉദ്യോഗസ്ഥനെ ഇസ്രയേല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഹമാസിനെതിരെ ഗാസയില്‍ ഇസ്രയേല്‍ യുദ്ധം ചെയ്യുകയാണ്. അതിനിടയിലാണ് പൊടുന്നനെ ഇസ്രയേലിലെ തുര്‍ക്കി എംബസിയിലെ ഒരു ഉദ്യോഗസ്ഥനെ ഇസ്രയേല്‍ അറസ്റ്റ് ചെയ്തത്. ഇസ്രയേലിനെതിരെ ചാരപ്രവര്‍ത്തനം നടത്തുന്നുണ്ട് എന്ന സംശയത്തെ തുടര്‍ന്നാണ് ഇസ്രയേലിലെ തുര്‍ക്കി എംബസിയിലെ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതെന്ന് അറിയുന്നു.

13കാരികളായ ഇസ്രയേലി പെണ്‍കുട്ടികളുടെ ഫോട്ടോ പകര്‍ത്തുന്നത് എന്തിന്?

ഇസ്രയേലിലെ ടെല്‍ അവീവില്‍ അടച്ചിട്ട മുറിയില്‍ നിന്നും രഹസ്യമായി 13 വയസ്സായ ഇസ്രയേല്‍ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ ഈ തുര്‍ക്കി ഉദ്യോഗസ്ഥന്‍ എടുത്തുതയാി പറയുന്നു. ടെല്‍ അവീവിലെ ഫ്രിഷ് മാന്‍ എന്ന ബീച്ചിലെ 13 വയസ്സുള്ള ഇസ്രയേല്‍ പെണ്‍കുട്ടികളുടെ ഫോട്ടോ ആണ് ഒരാള്‍ എടുത്തുകൊണ്ടേയിരിക്കുന്നതായി പരാതി ലഭിച്ചത്. ഇതേ തുടര്‍ന്നാണ് ഇസ്രയേല്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ തുര്‍ക്കി എംബസിയിലെ ഉദ്യോഗസ്ഥനാണെന്ന് അറിയുന്നത്. വാതിലിന് പിന്നില്‍ മറഞ്ഞു നിന്ന് ഒരാള്‍ മൊബൈല്‍ ഫോണില്‍ തന്റെ ഫോട്ടോയെടുക്കുന്നതായി എന്ന് ഒരു ഇസ്രയേലി പെണ്‍കുട്ടി തിരിച്ചറിഞ്ഞു. പരാതി കിട്ടിയ ഉടന്‍ ഇസ്രയേല്‍ പൊലീസ് ഇയാളെ പിടികൂടി. പിന്നീട് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്തു.

ഇതോടെ ഇസ്രയേല്‍-തുര്‍ക്കി ബന്ധം മോശമായ നിലയിലേക്ക് പോവുകയാണ്. ഇസ്രയേലിന് തുര്‍ക്കിയ്‌ക്കെതിരെ അവിശ്വാസവും സംശയവും ഉണ്ട്. ഇറാന്‍, ഗാസ, വെസ്റ്റ് ബാങ്ക്, യെമന്‍, ലബനോന്‍- ഇസ്രയേല്‍ യുദ്ധം ചെയ്തത് ഈ ഇസ്ലാമിക ശക്തികളോടാണ്. ഇതിനിടെയാണ് തുര്‍ക്കിയെക്കുറിച്ച് ഇസ്രയേലില്‍ സംശയം ഉയരുന്നത്. തുര്‍ക്കി പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യാന്‍ എര്‍ദോഗാന്‍ ഹമാസ് നേതാവ് ഹാനിയയെ ക്ഷണിച്ചിരുന്നതായി വാഷിംഗ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു. ഹമാസുമായി രണ്ട് ദശകത്തിലധികമായി ബന്ധമുണ്ടെന്ന് എര്‍ദോഗാന്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അതിനിടയിലാണ് ഈ അറസ്റ്റ്. ഹമാസിന്റെ മേധാവി ഹാനിയെയെ സ്വന്തം കുടുംബാംഗം പോലെ കരുതുന്ന നേതാവാണ് എര്‍ദോഗാന്‍.പക്ഷെ അതിന് തൊട്ടുമുന്‍പാണ് ഇസ്രയേല്‍ ഹാനിയയെ വധിച്ചത്. ഇസ്രയേലിനെതിരെ പൊരുതുന്ന, പലസ്തീനികള്‍ക്ക് വേണ്ടിയുള്ള നീതിയുടെ ശബ്ദമായാണ് തുര്‍ക്കി ഹമാസിനെ കാണുന്നത്. ഹമാസിന്റെ ഉദ്യോഗസ്ഥരെ ആദ്യമൊക്കെ രഹസ്യമായും പിന്നീട് പരസ്യമായും തുര്‍ക്കി സ്വീകരിച്ചിരുന്നുവെന്ന് ഒരു തിങ്ക് ടാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു.

എര്‍ദോഗാന്‍: യുദ്ധക്കൊതിയനായ മതഭ്രാന്തന്‍

ഏറ്റവും വലിയ യുദ്ധക്കൊതിയനും മതഭ്രാന്തനുമായാണ് എര്‍ദോഗാന്‍ അറിയപ്പെടുന്നത്. യുഎസില്‍ ആര് ഭരിച്ചാലും അവര്‍ക്ക് വേണ്ടി വിടുപണി ചെയ്യുന്ന ആളുമാണ് എര്‍ദോഗാന്‍. അത് വഴി യുഎസിന്റെ സഹായങ്ങള്‍ പല വിധത്തില്‍ ഒപ്പിച്ചെടുക്കാറുമുണ്ട് എര്‍ദോഗാന്‍. അത് ആയുധമായാലും ശരി, മറ്റ് രീതിയിലുള്ള പിന്തുണയായാലും ശരി. സിറിയയില്‍ ബാഷര്‍ അല്‍ അസ്സാദിന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്കയ്‌ക്ക് സഹായം ചെയ്തത് എര്‍ദോഗാനാണ്. എന്തിന് ട്രംപിന് വേണ്ടി ഇറാന്‍ നേതാവ് ആയത്തൊള്ള ഖമനേയിക്കെതിരെ ചാരപ്രവര്‍ത്തനം നടത്തിയിരുന്നു എര്‍ദോഗാന്‍. തുര്‍ക്കിക്കാരാണ് ഇറാനില്‍ നുഴഞ്ഞുകയറി പല രഹസ്യവിവരങ്ങളും ചോര്‍ത്തിയതത്രെ. ആയത്തൊള്ള ഖമനേയി ഷിയാ നേതാവായതിനാല്‍ എര്‍ദോഗാന്റെ ശത്രുവാണ്. എര്‍ദോഗാന്‍ ഷിയ മുസ്ലിമാണ്. അതുകൊണ്ടാണ് പാകിസ്ഥാന്‍ എന്ന സുന്നി രാജ്യത്തിന് വേണ്ടി എര്‍ദോഗാന്‍ ഇന്ത്യയ്‌ക്കെതിരെ ചാടിയിറങ്ങിയത്.

തുര്‍ക്കി ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതില്‍ ഇസ്രയേലിന് ആശങ്ക

നേരത്തെ എഫ് 35 എന്ന ബോംബര്‍ വിമാനം എര്‍ദോഗാന് നല്‍കുന്നതിനെ ഇസ്രയേല്‍ എതിര്‍ത്തിരുന്നു. ഇന്നല്ലെങ്കില്‍ നാളെ തങ്ങള്‍ക്കെതിരെ തിരിയാന്‍ സാധ്യതയുള്ള ഒരു ശക്തിയായാണ് ഇസ്രയേല്‍ എര്‍ദോഗാനെ കാണുന്നത്. അതിന് പിന്നാലെ ജര്‍മ്മനിയില്‍ നിന്നും അഞ്ചാം തലമുറ യുദ്ധവിമാനമായ ടൈഫൂണ്‍ വാങ്ങാന്‍ ഒരുങ്ങുകയാണ് എര്‍ദോഗാന്‍. യുകെ, ജര്‍മ്മനി, ഇറ്റലി എന്നീ മൂന്ന് നേറ്റോ രാജ്യങ്ങള്‍ ചേര്‍ന്ന് വികസിപ്പിച്ചതാണ് ടൈഫൂണ്‍. ഈ യുദ്ധവിമാനങ്ങള്‍ തുര്‍ക്കിക്ക് നല്‍കാമെന്ന് സമ്മതിച്ചിരിക്കുകയാണ് ബ്രിട്ടന്‍. ഏകദേശം 40 ടൈഫൂണുകളാണ് തുര്‍ക്കിവാങ്ങാന്‍ ഒരുങ്ങുന്നത്. ഇതിനെതിരെയും ഇസ്രയേല്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് ഈ മിഡില്‍ ഈസ്റ്റ് പ്രദേശത്തെ ആയുധ ശക്തിയിലുള്ള തുല്യത നഷ്ടപ്പെടുത്തുമെന്നാണ് ഇസ്രയേല്‍ പ്രതികരിച്ചിരിക്കുന്നത്.

Tags: Typhoon fighterjetBenjamin NetanyahuRecep Tayyip ErdoganNetanyahuF35ErdoganIsraelTurkeyTurkeyvsIsrael
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആറ് വിരലുകളുള്ള നെതന്യാഹുവിന്‍റെ വീഡിയോ ചിത്രം
World

ബെഞ്ചമിന്‍ നെതന്യാഹു മരിച്ചോ? ആറുവിരലുള്ള നെതന്യാഹുവിന്റെ വീഡിയോ ആശയക്കുഴപ്പമുണ്ടാക്കുന്നു;ഇറാന്‍ വധിച്ചുവോ?

എര്‍ദോഗാന്‍, മൊജ്താബ ഖമേനി, പുടിന്‍, ഷീ ജിന്‍പിങ്ങ് (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
World

തുർക്കി സമാധാന ചർച്ചകളെ മുഖവിലയ്‌ക്കെടുക്കാതെ ഇറാൻ; റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചെന്ന് ഇറാന്‍

World

യുഎസിനെയും ഇസ്രയേലിനെയും ആറുമാസം നേരിടാനുള്ള ശേഷിയുണ്ടെന്ന് ഇറാന്‍ സേനയായ ഐആർജിസി

India

യുഎസും ഇസ്രയേലും ഇറാനുമായി നടത്തുന്ന യുദ്ധത്തില്‍ ഇന്ത്യ വായ് തുറന്നില്ല എന്നത് കോണ്‍ഗ്രസ് -ജിഹാദി-കമ്മി സംഘങ്ങള്‍ പ്രചരിപ്പിക്കുന്ന അജണ്ട മാത്രം

World

മേഴ്സ്ക് ഉള്‍പ്പെടെ ചരക്ക് കപ്പല്‍ കമ്പനികള്‍ ഹോര്‍മുസ് കടലിടുക്കിലൂടെ സര്‍വ്വീസ് നിര്‍ത്തും, കുതിച്ച് എണ്ണവില; ഇന്ത്യയ്‌ക്ക് ആശങ്ക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.