അഗർത്തല : ദക്ഷിണ ത്രിപുരയിലെ അന്താരാഷ്‌ട്ര അതിർത്തിയിൽ രണ്ട് ബംഗ്ലാദേശി കള്ളക്കടത്തുകാരെ വധിച്ച് ബിഎസ്‌എഫ് . വെടിവയ്‌പ്പിൽ മറ്റൊരു ബംഗ്ലാദേശിക്ക് പരിക്കേറ്റതായും രണ്ട് ഇന്ത്യൻ കള്ളക്കടത്തുകാരെ അറസ്റ്റ് ചെയ്തതായും ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ അംജദ്‌നഗറിലാണ് സംഭവം .
അതിർത്തിയിൽ ബിഎസ്‌എഫ് ഉദ്യോഗസ്ഥർ സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ട് . ഇതിനിടെയാണ് കള്ളക്കടത്ത് സംഘം എത്തിയത് . അത് തടയാൻ ശ്രമിച്ച ഉടൻ തന്നെ കള്ളക്കടത്തുകാർ അക്രമാസക്തരായി. പ്രതിരോധത്തിനായി സുരക്ഷാ ഉദ്യോഗസ്ഥർക്ക് വെടിയുതിർത്തു. പ്രത്യാക്രമണത്തിലാണ് മൂന്ന് കള്ളക്കടത്തുകാർക്ക് വെടിയേറ്റത്.
മൂന്നു പേരിൽ ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു, മറ്റ് രണ്ടുപേരെ അവരുടെ കൂട്ടാളികൾ ബംഗ്ലാദേശിലേക്ക് തിരികെ കൊണ്ടുപോയി. അവരെ ബംഗ്ലാദേശിലെ പരശുറാം ഉപജില ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോയെന്നാണ് സൂചന.
15 ലക്ഷം രൂപ വിലമതിക്കുന്ന ലഹരി മരുന്നുകളുടെ ഒരു ശേഖരം സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തതായി ബിഎസ്എഫ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ട ബംഗ്ലാദേശി കള്ളക്കടത്തുകാരന്റെ മൃതദേഹം വെള്ളിയാഴ്ച അയൽരാജ്യത്തെ ഉദ്യോഗസ്ഥർക്ക് ബിജിബി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കൈമാറി.
കമാൻഡന്റ് തലത്തിലുള്ള ഫ്ലാഗ് മീറ്റിംഗും നടന്നു. വെടിവയ്‌പ്പിൽ ബിജിബി ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ കള്ളക്കടത്ത് അനുവദിക്കില്ലെന്ന ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
















