കൊല്ലം: ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ട അതുല്യ ആത്മഹത്യ ചെയ്തതെന്ന് ഫോറന്‍സിക് ഫലം.ഫോറന്‍സിക് ഫലം ഷാര്‍ജയില്‍ തന്നെ താമസിക്കുന്ന സഹോദരി അഖിലയ്‌ക്ക് ലഭിച്ചു. അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കനുള്ള നടപടികള്‍ ചൊവ്വാഴ്ച പൂര്‍ത്തിയാകും.
കൊല്ലം ചവറ തെക്കുംഭാഗം സ്വദേശിനി അതുല്യയുടെ മരണത്തില്‍ ഭര്‍ത്താവ് സതീഷിന് പങ്കുണ്ടെന്ന് കാട്ടി അഖില ഷാര്‍ജ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈമാസം 19-ന് പുലര്‍ച്ചെയാണ് അതുല്യ മരിച്ചത്. ഭര്‍ത്താവ് സതീഷ് ശങ്കറിന്റെ പീഡനമാണ് അതുല്യയുടെ മരണകാരണമെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. സതീഷ് മര്‍ദിക്കുന്ന ദൃശ്യങ്ങളും സുഹൃത്തുക്കളോട് ക്രൂര പീഡനത്തിന്റെ കാര്യങ്ങള്‍ അതുല്യ പറയുന്ന ശബ്ദ സന്ദേശങ്ങളും പുറത്തുവന്നിരുന്നു.
മദ്യപിച്ച് വീട്ടിലെത്തിയ ശേഷം സതീഷ് തന്നെ ക്രൂരമായി മര്‍ദിക്കുമായിരുന്നുവെന്ന് അതുല്യ ബന്ധുവിനോട് പറഞ്ഞിട്ടുണ്ട്. അതുല്യ തൂങ്ങിമരിച്ചെന്ന വിവരമാണ് ബന്ധുക്കള്‍ അറിയുന്നത്.
















