കോഴിക്കോട് : യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ജിം ട്രെയിനര്‍ അറസ്റ്റില്‍. വെസ്റ്റ് ഹില്‍ ശ്രീവത്സത്തില്‍ സംഗീതിനെ (31) യാണ് കസബ പോലീസ് പിടികൂടിയത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ശേഷം നേരില്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കോഴിക്കോട്ടെ ലോഡ്ജില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കാസര്‍കോഡ് സ്വദേശിനിയായ യുവതി പൊലീസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ മാര്‍ച്ച് എട്ടാം തീയതി നടന്നുവെന്നു പറയുന്ന സംഭവത്തില്‍ യുവതി പൊലീസില്‍ പരാതി നല്‍കിയെന്ന് അറിഞ്ഞതോടെ സംഗീത് ഒളിവില്‍ പോയിരുന്നു. കഴിഞ്ഞ ദിവസം വെസ്റ്റ് ഹില്ലില്‍ നിന്ന് അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
















