പാലക്കാട്: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് ഒരു മരണം.കൊടുമ്പ് സ്വദേശി മാരിമുത്തുവാണ് മരിച്ചത്. സ്വന്തം തോട്ടത്തില്‍ തേങ്ങ നോക്കാന്‍ പോയപ്പോഴാണ് അപകടം.
ഞായറാഴ്ച രാവിലെ ഏഴിന് തോട്ടത്തിലേക്ക് പോയ മാരി മുത്തുവിനെ കാണാതായതോടെ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വൈദ്യുതാഘാതമേറ്റനിലയില്‍ കണ്ടെത്തിയത്.
പാലക്കാട് ടൗണ്‍ സൗത്ത് പൊലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തെങ്ങിന്‍ തോട്ടത്തിലെ മോട്ടോര്‍ പുരയിലേക്ക് കണക്ഷനെടുത്ത വൈദ്യുതി ലൈന്‍ പൊട്ടിവീണാണ് അപകടം ഉണ്ടാവാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു.
















