തിരുവനന്തപുരം: മൃഗശാലയില്‍ കടുവ ജീവനക്കാരനെ ആക്രമിച്ചു. സൂപ്പര്‍വൈസര്‍ രാമചന്ദ്രന് തല്ക്ക് പരിക്കേറ്റു.
കൂട് വൃത്തിയാക്കുന്നതിനിടെയാണ് ആക്രമണം.രാമചന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തലയില്‍ ആറു തുന്നലിടേണ്ടി വന്നു.പരിക്ക് ഗുരുതരമല്ല.
പരിക്കേറ്റ രാമചന്ദ്രനെ ആദ്യം ജനറല്‍ ആശുപത്രിയിലേക്കാണ് എത്തിച്ചത്. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇരുമ്പ് കൂടിന്റെ കമ്പികള്‍ക്കിടയിലൂടെ കയ്യിട്ട് അപ്രതീഷിതമായി കടുവ ആക്രമിക്കുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു.
ബബിത എന്ന പെണ്‍കടുവയാണ് ജീവനക്കാരനെ ഞായറാഴ്ച
രാവിലെ 11 മണിയോടെ ആക്രമിച്ചത്.















