തൃശൂര്‍: ചാലക്കുടി ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റില്‍ നിന്ന് 41,270 രൂപ വിലമതിക്കുന്ന പ്രീമിയം വിദേശമദ്യം മോഷണം പോയി. ഏഴ് കുപ്പി മദ്യമാണ് കവര്‍ന്നത്.
മോഷ്ടാവ് ഔട്ട്ലെറ്റിലെ നാല് സിസിടിവി ക്യാമറകളും തകര്‍ത്തിട്ടുണ്ട്. ജോണി വാക്കര്‍ ഉള്‍പ്പെടെ വിലയേറിയ ഇനം മദ്യമാണ് കവര്‍ന്നത്.
ശനിയാഴ്ച രാവിലെ ജീവനക്കാര്‍ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നത് കണ്ടെത്തിയത്.കടയുടെ പൂട്ട് തകര്‍ത്ത നിലയിലായിരുന്നു. ചാലക്കുടി പൊലീസ് സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.
സിസിടിവി ക്യാമറകള്‍ നശിപ്പിക്കപ്പെട്ടതിനാല്‍, മോഷ്ടാവിനെ തിരിച്ചറിയുക പ്രയാസമാണ്. എന്നാല്‍, സമീപപ്രദേശങ്ങളിലെ മറ്റ് ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതുള്‍പ്പെടെ അന്വേഷണം പുരോഗമിക്കുന്നു.















