ഇടുക്കി: മൂന്നാറില്‍ നിര്‍ത്തിയിട്ട ലോറിക്ക് മുകളില്‍ മണ്ണിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. മൂന്നാര്‍ അന്തോണിയാര്‍ സ്വദേശി ഗണേശന്‍(58) ആണ് മരിച്ചത്.
മൂന്നാര്‍ ഗവണ്‍മെന്റ് കോാളജിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മണ്ണും കല്ലും ലോറിക്ക് മുകളിലേയ്‌ക്ക് വീഴുകയും ലോറി താഴ്ചയിലേക്ക് പതിക്കുകയും ചെയ്തു.
വെളിച്ചവും ബഹളവും കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു. ഗണേശനൊപ്പം ലോറിയിലുണ്ടായിരുന്ന മറ്റൊരാളെ രക്ഷിച്ചെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ഗണേശനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
















