ലൂസിഫര്‍ 3 എമ്പുരാനേക്കാള്‍ വലിയ സിനിമയാകുമെന്ന് സംവിധായകനും നടനുമായ പൃഥ്വിരാജ് സുകുമാരൻ. ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ തീരുന്നത് സിനിമയ്‌ക്ക് ഒരു തുടർച്ച ഉണ്ടാകുമെന്ന വ്യക്തമായ സൂചന നൽകിയായിരുന്നു.
ഹിന്ദി സിനിമയുടെ പ്രമോഷന്‍ വേളയിലാണ് താരത്തിന്റെ തുറന്ന് പറച്ചില്‍. ‘ലൂസിഫര്‍ 3 ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിലവേറിയ ചിത്രമായിരിക്കുമെന്നും അണ്ടർ വാട്ടർ ആക്ഷനെല്ലാം ഉണ്ടായിരിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. മറ്റൊരു ചിത്രം സംവിധാനം ചെയ്തതിന് ശേഷമേ ലൂസിഫര്‍ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമായ അസ്രായേലിലേക്ക് കടക്കൂവെന്നും പൃഥ്വിരാജ് പറയുന്നു.
ലൂസിഫര്‍ മൂന്നാം ഭാഗത്തിന് മുന്‍പ് മറ്റൊരു സിനിമ സംവിധാനം ചെയ്യണമെന്നുണ്ട് എനിക്ക്. അങ്ങനെയാണ് ഞാന്‍ സാധാരണ ചെയ്യാറ്. ഒരേ ഫ്രാഞ്ചൈസി ചിത്രങ്ങള്‍ തുടരെ ചെയ്യണമെന്നില്ല എനിക്ക്. അടുത്ത ചിത്രത്തെക്കുറിച്ച് ഞാന്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണ്”, പൃഥ്വിരാജ് പറയുന്നു.
















