കോഴിക്കോട്: ജില്ലയില്‍ ശക്തമായ മഴ. കക്കയം അണക്കെട്ടില്‍ ജലനിരപ്പുയരുന്നു.ഈ സാഹചര്യത്തില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു.പുഴയോരത്തെ താമസക്കാര്‍ ജാഗ്രത പാലിക്കണം.
കോടഞ്ചേരിയില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. മാരാം വീട്ടില്‍ ശോഭയുടെ വീട്ടിലെ കിണര്‍ ആണ് ഇടിഞ്ഞു താഴ്ന്നത്.ആള്‍മറയും പടവുകളും ഉള്‍പ്പടെ ഇടിഞ്ഞു താണു.
നിലവില്‍ കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട് മലയോര മേഖലയിലും കനത്ത മഴ തുടരുകയാണ്. താമരശേരി കട്ടിപ്പാറ താഴ്‌വാരത്ത് മലവെള്ള പാച്ചില്‍ ഉണ്ടായിരുന്നു. വിലങ്ങാട് മിന്നല്‍ച്ചുഴലി ഉണ്ടായി.
വീടുകള്‍ക്ക് മുകളിലും വൈദ്യുതി ലൈനുകള്‍ക്ക് മുകളിലും മരങ്ങള്‍ വീണ് നാശ നഷ്ടങ്ങള്‍ സംഭവിച്ചു. മഞ്ഞക്കുന്ന്, ഉരുട്ടി, വാളൂക്ക്, പാനോം പത്താം മൈല്‍ മേഖലകളിലാണ് കാറ്റ് നാശം വിതച്ചത്. വാളൂക്കില്‍ മരം വീണ് വീട് തകര്‍ന്നു. മേഖലയില്‍ വൈദ്യുതി ബന്ധവും തകരാറിലായി.
















