ഹരിപ്പാട് : ആലപ്പുഴയില്‍ കാണാതായ യുവാവിനെ പാടശേഖരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിരണം വെട്ടിത്തുരുത്തിയില്‍ വിമല്‍കുമാര്‍ (38) ആണ് മരിച്ചത്.
വിമല്‍കുമാര്‍ ഭാര്യവീടായ മുട്ടം മേടച്ചിറയില്‍ വീട്ടില്‍ നിന്ന് വ്യഴാഴ്ച ജോലിക്കായി പോയതാണ്. ഏറെ വൈകിയും തിരിച്ച് വരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ഇതേതുടര്‍ന്ന് ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ ഭാര്യവീട്ടിലേക്കുള്ള വഴിയിലെ മൂടാംപാടി പാടശേഖരത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. സൂര്യയാണ് ഭാര്യ. മകന്‍: ആര്യന്‍.
















