ഇടുക്കി: കാറില്‍ കടത്തിക്കൊണ്ടുവന്ന 6.590 കിലോഗ്രാം കഞ്ചാവുമായി സ്വകാര്യ ബസ് ചെക്കര്‍ അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പിടിയിലായി. കോതമംഗലം എരമല്ലൂര്‍ മങ്ങാട്ട് എം.കെ അബ്ബാസ് (52) ആണ് പിടിയിലായത്. അടിമാലി ഇരുമ്പുപാലത്തിനു സമീപം പത്താംമൈല്‍ ഭാഗത്ത് എക്‌സൈസ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇയാള്‍ വന്ന സ്വിഫ്റ്റ് കാറും പിടിച്ചെടുത്തു.
ഒഡീഷയില്‍ നിന്ന് കഞ്ചാവ് വാങ്ങി വരുന്ന വഴിയാണ് എക്‌സൈസ് പിടികൂടിയത്. അടിമാലി മേഖലയില്‍ വില്‍പ്പന നടത്തുന്നതിനായാണ് ഇവ കൊണ്ടുവന്നത്. ഇയാളോടൊപ്പം കൂടുതല്‍ പേര്‍ ഉണ്ടെന്നാണ് കരുതുന്നതെന്നും വന്‍തോതില്‍ ഇയാള്‍ കഞ്ചാവ് ശേഖരിച്ചിട്ടുളളതായാണ് സൂചനയെന്നും എക്‌സൈസ് അറിയിച്ചു. അബ്ബാസിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
















