Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പട്ടികജാതി ഫണ്ട് തട്ടിപ്പ്: സംസ്ഥാനം അന്വേഷണം അട്ടിമറിച്ചു, കേന്ദ്ര ഏജന്‍സികളെ സമീപിക്കുമെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2025, 04:27 pm IST
in Kerala

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ വിവിധ പദ്ധതികളിലായി സംസ്ഥാനത്തെ പട്ടികജാതി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച കോടികള്‍ അര്‍ഹര്‍ക്ക് നല്‍കാതെ ഉദ്യോഗസ്ഥരും സിപിഎം നേതാക്കളും കൈക്കലാക്കിയതു സംബന്ധിച്ച് സമഗ്രാന്വേഷണത്തിന് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ കുമ്മനംരാജശേഖരന്‍, സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വ്യക്തമായ തെളിവുകളുണ്ടായിട്ടും സംസ്ഥാന പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം അട്ടിമറിക്കുകയാണെന്ന് കുമ്മനം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പട്ടികജാതി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയ 6600 കോടി രൂപയാണ് സംസ്ഥാനം വകമാറ്റി ചെലവഴിച്ചതും ഉപയോഗിക്കാതെ നഷ്ടപ്പെടുത്തിയതും. അര്‍ഹരായവര്‍ക്ക് സഹായം നല്‍കാതെ വ്യാജരേഖകളുണ്ടാക്കി പട്ടികജാതി ഫണ്ട് സിപിഎം നേതാക്കളുടെ അക്കൗണ്ടുകളിലേക്കും ചില ഉദ്യാഗസ്ഥരുടെ അക്കൗണ്ടുകളിലേക്കുമാണ് പോയത്. പരാതികളുയര്‍ന്നപ്പോള്‍ പോലീസ് ചില കേസുകളെടുത്തെങ്കിലും പ്രതികളുടെ അറസ്റ്റോ തുടര്‍ നടപടികളോ ഉണ്ടായില്ലെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് വലിയതോതില്‍ ഫണ്ട് വെട്ടിപ്പും അഴിമതിയും നടന്നത്. മൈക്രോ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അനുവദിച്ച ഫണ്ട് അനര്‍ഹരുടെ അക്കൗണ്ടിലേക്കാണ് പോയത്. വായ്‌പയൊന്നും എടുക്കാത്ത വ്യക്തികള്‍ക്ക് ഈ പദ്ധതിയുടെ പേരിലുള്ള സബ്‌സിഡി പണം അനുവദിച്ചു എന്ന വളരെ ഗുരുതരമായ കുറ്റവും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഉണ്ടായി. ഇതിലൂടെ 5.79 കോടിരൂപയാണ് അപഹരിച്ചത്.

വ്യാജ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് തിരുവനന്തപുരം കോപര്‍പ്പറേഷനില്‍ നിന്നും വന്‍തുക കൈക്കലാക്കി. എസ്‌സി വനിതാ ഗ്രൂപ്പുകളില്‍പ്പെട്ടവര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിച്ച പദ്ധതികളില്‍ നിന്നാണ് ഇത്തരത്തില്‍ വ്യാജരേഖകളുണ്ടാക്കി കോടികള്‍ തട്ടിച്ചത്. കൊല്ലം, തൃശ്ശൂര്‍ കോര്‍പ്പറേഷനുകളിലും കാസര്‍കോട് നഗരസഭയിലും ചില ബ്ലോക്ക്, പഞ്ചായത്ത് മേഖലകളിലും ഇത്തരത്തില്‍ പണം തട്ടിച്ചിട്ടുണ്ട്. ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഇതു സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയിട്ടും നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കാരണം പണം തട്ടിച്ചത് സിപിഎം നേതാക്കളോ അവരുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ആണ്. ഡിവൈഎഫ്‌ഐയുടെ ഉന്നത നേതാവിന്റെ പിതാവിന്റെ അക്കൗണ്ടിലേക്ക് തുക കൈമാറ്റം ചെയ്തതായും നേതാക്കള്‍ പറഞ്ഞു.

പട്ടികജാതി വിഭാഗങ്ങളോട് സംസ്ഥാന സര്‍ക്കാരിന്റെത് ക്രൂരമായ സമീപനമാണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. പട്ടികജാതിവിഭാഗങ്ങളുടെ ഫണ്ട് തട്ടിപ്പിന്റെ പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. പട്ടികജാതി വിഭാഗങ്ങളുടെ വിവാഹ വായ്‌പാസഹായവും പഠനസഹായവുമാണ് കൂടുതല്‍ തട്ടിയെടുത്തിരിക്കുന്നത്. വ്യക്തമായ തെളിവുകളുണ്ടായിട്ടും കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. പേരിനുമാത്രം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ തയ്യാറായിട്ടില്ല. ഫലത്തില്‍ കേസ് അട്ടിമറിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഏജന്‍സികളെ സമീപിക്കുന്നതെന്നും കുമ്മനം പറഞ്ഞു.

അടുത്തദിവസം ദൽഹിയിലെത്തി കേന്ദ്ര പട്ടികജാതി കമ്മീഷനും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനും കേന്ദ്ര പട്ടികജാതി വികിസനവകുപ്പ് മന്ത്രിക്കും പരാതി നല്‍കും. സംസ്ഥാനമൊട്ടാകെ നടന്ന കോടികളുടെ അഴിമതിയാണിത്. അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയാണ് വേണ്ടതെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Tags: Scheduled Caste Fund ScamState Government InvolvementInvestigation SabotageBJP ResponseKummanam Rajasekharancentral agenciescorruption allegations
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആറന്മുള മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഭവന സന്ദര്‍ശനത്തിന്റെ ഭാഗമായി
ഓമല്ലൂരില്‍, എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ കുടുംബവീടായ കൊച്ചുമണ്ണില്‍ എത്തി ബന്ധുക്കളെ കണ്ടപ്പോള്‍
Kerala

‘നീതി ഉറപ്പാക്കുംവരെ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം നില്‍ക്കും’

Kerala

2018 ല്‍ മഹാപ്രളയം സൃഷ്ടിച്ചത് പിണറായി; വോട്ടുതേടിയത് കേന്ദ്ര രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍: കുമ്മനം

Kerala

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

Kerala

കേന്ദ്ര ജനക്ഷേമ പദ്ധതികളെല്ലാം പിണറായി അട്ടിമറിച്ചു: കുമ്മനം

Kerala

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

പുതിയ വാര്‍ത്തകള്‍

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.