പാലക്കാട് : ആലത്തൂര്‍ സ്വദേശിനി നേഖയുടെ മരണത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് പ്രദീപിനെ റിമാന്‍ഡ് ചെയ്തു.പ്രദീപിന്റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് നേഖ ജീവനൊടുക്കിയതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.
പ്രദീപിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി.കഴിഞ്ഞ രാത്രി പത്തരയോടെയാണ് നേഖയുടെ വീട്ടിലേക്ക് ഫോണ്‍ കോള്‍ വരുന്നത്. നേഖ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു എന്നാണ് നേഖയുടെ മാതാവിനോട് ഭര്‍ത്താവ് പ്രദീപ് പറഞ്ഞത്.നേഖയുടെ വീട്ടുകാര്‍ എത്തുമ്പോഴേക്കും സംശയം തോന്നിയ ആശുപത്രി ജീവനക്കാര്‍ വിവരം അറിയിച്ചത് പ്രകാരം പൊലീസെത്തി ഭര്‍ത്താവ് പ്രദീപിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
പ്രദീപും ഭാര്യ നേഖയും തമ്മില്‍ ഇടയ്‌ക്കിടെ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. ആറ് വര്‍ഷം മുന്‍പാണ് പ്രദീപും നേഖയും തമ്മിലുളള വിവാഹം നടന്നത്.















