Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഈ വര്‍ഷത്തെ ഫിഡെ പുരുഷ വിഭാഗം ലോകകപ്പ് ഇന്ത്യയില്‍; ദല്‍ഹിയോ ഗോവയോ? ചെസിനെ ആരാധിക്കുന്ന ഇന്ത്യയില്‍ ലോകകപ്പെത്തുന്നതില്‍ ആഹ്ളാദം

ലോകകപ്പ് ഇന്ത്യയിലേക്ക് തിരിച്ചു ചെല്ലുന്നതില്‍ സന്തോഷമുണ്ടെന്ന് ഫിഡെ സിഇഒ എമില്‍ സുടോവ്സ്കി പറഞ്ഞു. "ചെസ്സില്‍ ആഴത്തില്‍ വേരോടുന്ന ആവേശമുള്ളവരാണ് ഇന്ത്യക്കാര്‍. ഇന്ത്യന്‍ ചെസ് ആരാധകരുടെ ചെസ്സിനോടുള്ള അഭിനിവേശം അപാരമാണ്. പ്രാദേശിക ചെസ് പ്രേമികള്‍ ഓണ്‍ലൈനായും നേരിട്ടും ഈ മത്സരങ്ങള്‍ കാണാനെത്തുമെന്നത് ഉറപ്പാണ്. ചെസിലെ ഇതിഹാസങ്ങളെയും മറ്റ് താരങ്ങളെയും പങ്കെടുപ്പിച്ച് ഒട്ടേറെ മറ്റ് പരിപാടികളും സംഘടിപ്പിക്കും."- എമില്‍ സുടോവ്സ്കി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2025, 10:20 pm IST
in India, Chess, Sports

ന്യൂദല്‍ഹി: ആഗോള ചെസ് സംഘടനയായ ഫിഡെ സംഘടിപ്പിക്കുന്ന  2025ലെ പുരുഷവിഭാഗം ലോകകപ്പ് മത്സരം ഈ വര്‍ഷം ഇന്ത്യയില്‍ നടക്കും. 23 വര്‍ഷത്തിന് ശേഷമാണ് ഫിഡെ ലോകകപ്പ് വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിവരുന്നത്. ഇതിന് മുന്‍പ് 2002ലാണ് ഫിഡെ ലോകകപ്പ് ഇന്ത്യയില്‍ നടന്നത്- ഹൈദരാബാദില്‍. ഇക്കുറി ദല്‍ഹിയായിരിക്കും മിക്കവാറും വേദിയാകുക എന്ന് അഭ്യൂഹങ്ങളുണ്ട്. അതിനിടയില്‍ ഗോവയും മത്സരത്തിന്റെ സംഘാടകരാകാന്‍ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്. ഈ വര്‍ഷത്തെ ഫിഡെ ലോകകപ്പിന് ഇന്ത്യയായിരിക്കും വേദിയെന്ന് ഫിഡെ സമൂഹമാധ്യമത്തില്‍ അറിയിച്ചുകഴിഞ്ഞെങ്കിലും ഇന്ത്യയില്‍ എവിടെയാകും വേദിയെന്ന് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.

♟ FIDE World Cup 2025 to be hosted in 🇮🇳 India!

The prestigious FIDE World Cup is coming to India this year! Scheduled for October 30 to November 27, 2025, the tournament will feature the world’s best players battling for the coveted title and qualification spots in the 2026… pic.twitter.com/BWnpPGdfZX

— International Chess Federation (@FIDE_chess) July 21, 2025

ചെസ്സില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തുന്ന ഈ ടൂര്‍ണ്ണമെന്‍റ് ഒക്ടോബര്‍ 30ന് ആരംഭിക്കും. നവമ്പര്‍ 27 വരെയായിരിക്കും മത്സരം. ഈ വര്‍ഷം ലോകത്തിലെ മികച്ച 206 താരങ്ങള്‍ പങ്കെടുക്കും. ഒരു നോക്കൗട്ട് ടൂര്‍ണ്ണമെന്‍റായ ഫിഡെ ലോകകപ്പ് ടൂര്‍ണ്ണമെന്‍റില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് താരങ്ങളായിരിക്കും 2026ല്‍ നടക്കുന്ന കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കുക. നിലവിലെ ലോകചാമ്പ്യനെ നേരിടാനുള്ള താരത്തെ കണ്ടെത്താനുള്ള ടൂര്‍ണ്ണമെന്‍റാണ് കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റ്.

ഇതിന് മുന്‍പ് ഇന്ത്യയിലെ ഒരു ഫിഡെ ടൂര്‍ണ്ണമെന്‍റ് നടന്നത് ചെസ് ഒളിമ്പ്യാഡായിരുന്നു. ഇത് 2022ല്‍ തമിഴ്നാട്ടിലെ മാമല്ലാപുരത്തായിരുന്നു നടന്നത്. അതിന് മുന്‍പ് ഇന്ത്യയില്‍ ഫിഡെ ലോകകപ്പ് ഒരിയ്‌ക്കല്‍ നടന്നിട്ടുണ്ട്. 2002ല്‍ നടന്ന ഈ ഫിഡെ ലോകകപ്പ് ഹൈദരാബാദില്‍ ആണ് അന്ന് നടന്നത്. അന്ന് വിശ്വനാഥന്‍ ആനന്ദായിരുന്നു ചാമ്പ്യനായത്.

ചെസ്സില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ ഇന്ത്യയുടെ താരങ്ങള്‍ നടത്തുന്ന കുതിപ്പാണ് ഇത്തരമൊരു വേദി ഇന്ത്യയിലേക്കെത്താന്‍ കാരണം. ഇന്ന് ലോകത്തിലെ ആദ്യ പത്ത് റാങ്കുകളില്‍ നാല് പേര്‍ ഇന്ത്യന്‍ താരങ്ങളാണ്. അതുപോലെ ഫിഡെയുടെ വൈസ് പ്രസിഡന്‍റായിരിക്കുന്നത് ഇന്ത്യന്‍ ചെസ്സിലെ പിതാവെന്ന് അറിയപ്പെടുന്ന, ചെസ്സില്‍ ലോകകിരീടം അഞ്ച് തവണ നേടിയ വിശ്വനാഥന്‍ ആനന്ദാണെന്നതും ഈ ടൂര്‍ണമെന്‍റ് ഇന്ത്യയിലെത്താന്‍ മറ്റൊരു കാരണമാണ്. ആഗോളതലത്തില്‍ അറിയപ്പെടുന്ന നേതാവായ മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കുന്നതും ഈ ടൂര്‍ണ്ണമെന്‍റ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് ഫിഡെയ്‌ക്ക് ആത്മവിശ്വാസം പകരുന്നു. ഏറ്റെടുത്താല്‍ ഇന്ത്യയ്‌ക്ക് അത് നടത്താന്‍ കഴിയുമെന്ന വിശ്വാസം ഫിഡെയ്‌ക്കുണ്ടെന്നര്‍ത്ഥം.

ലോകകപ്പ് ഇന്ത്യയിലേക്ക് തിരിച്ചു ചെല്ലുന്നതില്‍ സന്തോഷമുണ്ടെന്ന് ഫിഡെ സിഇഒ എമില്‍ സുടോവ്സ്കി പറഞ്ഞു. “ചെസ്സില്‍ ആഴത്തില്‍ വേരോടുന്ന ആവേശമുള്ളവരാണ് ഇന്ത്യക്കാര്‍. ഇന്ത്യന്‍ ചെസ് ആരാധകരുടെ ചെസ്സിനോടുള്ള അഭിനിവേശം അപാരമാണ്. പ്രാദേശിക ചെസ് പ്രേമികള്‍ ഓണ്‍ലൈനായും നേരിട്ടും ഈ മത്സരങ്ങള്‍ കാണാനെത്തുമെന്നത് ഉറപ്പാണ്. ചെസിലെ ഇതിഹാസങ്ങളെയും മറ്റ് താരങ്ങളെയും പങ്കെടുപ്പിച്ച് ഒട്ടേറെ മറ്റ് പരിപാടികളും സംഘടിപ്പിക്കും.”- എമില്‍ സുടോവ്സ്കി പറഞ്ഞു.

കളിക്കാര്‍
2023ലെ ലോകകപ്പ് മത്സരത്തില്‍ ആദ്യനാല് സ്ഥാനക്കാരായ മാഗ്നസ് കാള്‍സന്‍,(നോര്‍വ്വെ) പ്രജ്ഞാനന്ദ, ഫാബിയാനോ കരുവാന(യുഎസ്), നിജാത് അബുസൊവ് (അസര്‍ബൈജാന്‍) എന്നിവര്‍ പങ്കെടുക്കും. 2025ലെ വനിതാ ലോകചാമ്പ്യനായ ചൈനയുടെ ജു വെന്‍ജുന്‍ പങ്കെടുക്കും. 2024 ലോക ജൂനിയര്‍ ചെസ് ചാമ്പ്യനായ കസിബെക് നോഗര്‍ബെക് (കസാഖിസ്ഥാന്‍) പങ്കെടുക്കും.

ഫിഡെ ലോകറാങ്കിങ്ങ് ലിസ്റ്റിലെ ആദ്യ 13 റാങ്കുകാരെ ഉള്‍പ്പെടുത്തും. ഇതില്‍ ഹികാരു നകാമുറ(യുഎസ്), അര്‍ജുന്‍ എരിഗെയ്സി, നോഡിര്‍ബെക് അബ്ദുസത്തൊറൊവ്(ഉസ്ബെകിസ്ഥാന്‍), അലിറെസ ഫിറൂഷ(ഫ്രാന്‍സ്) വെയ് യി (ചൈന), ഇയാന്‍ നെപോമ്നെഷി (ഫിഡെ), അരവിന്ദ് ചിതംബരം, അനീഷ് ഗിരി (നെതര്‍ലാന്‍റ്സ്), ഷഖ്രിയാര്‍ മമെഡ്യറൊവ് (അസര്‍ബൈജാന്‍), വെസ്ലി സോ (യുഎസ്), ഹാന്‍സ് നീ മാന്‍ (യുഎസ്) വിശ്വനാഥന്‍ ആനന്ദ്, മാക്സിം വാചിയര്‍ ലെഗ്രാവ് (ഫ്രാന്‍സ്) എന്നിവര്‍ ഈ ഗ്രൂപ്പില്‍ പങ്കെടുക്കും.

വിവിധ ഭൂഖണ്ഡങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിട്ടുണ്ട്. ആഫ്രിക്കയില്‍ നിന്നും മൂന്ന് പേരും അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും 21 പേരും ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ നിന്നും 35 പേരും യൂറോപ്പില്‍ നിന്നും 41 പേരും ഒളിമ്പ്യാഡ് സ്പോട്സില്‍ 100 പേരും മത്സരിക്കാനെത്തും. ഏഷ്യയിലെ 35 പേരില്‍ ഇന്ത്യയില്‍ നിന്നും നിഹാല്‍ സരിന്‍, എസ്എല്‍ നാരായണന്‍, പാ ഇനിയന്‍, എം പ്രണേഷ്, ഹര്‍ഷവര്‍ധന്‍, മുരളി കാര്‍ത്തികേയന്‍, പൗയ ഇഡാനി, സൂര്യ ഗാംഗുലി, ഇമാല്‍ ഗുസെയ്ന്‍, ഘോഷ് ആരോമ്യക്, ഘോഷ് ദിപ്തയാന്‍, കാര്‍തിക് വെങ്കട് നാരായണന്‍, രാജു ഋത്വിക് എന്നിവര്‍ പങ്കെടുക്കും.

 

 

 

 

 

 

 

Tags: GoaChessFIDE World CupFIDE Men's World CupFIDE CEOFIDE CEO Emil SutovskydelhiMagnus carlsen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

Chess

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Chess

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

Chess

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.