കാസര്‍ഗോഡ്: കാഞ്ഞങ്ങാട് സൗത്തില്‍ മറിഞ്ഞ ഗ്യാസ് ടാങ്കര്‍ ലോറി ഉയര്‍ത്തവെ വാതക ചോര്‍ച്ച ഉണ്ടായതോടെ അരകിലോമീറ്റര്‍ പരിധിയിലുള്ള ആളുകളെ ഒഴിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്‌ക്കാണ് മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് എല്‍പിജി ഗ്യാസുമായി പോയ ടാങ്കര്‍ ലോറി മറിഞ്ഞത്.
ഇത് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ വാല്‍വ് പൊട്ടി ചോര്‍ച്ചയുണ്ടാവുകയായിരുന്നു. മംഗലാപുരത്ത് നിന്ന് വിദഗ്‌ദ്ധ സംഘം എത്തി ചോര്‍ച്ച അടച്ചു.
കാഞ്ഞങ്ങാട് സൗത്ത് മുതല്‍ ഐങ്ങൊത്ത് വരെ 18,19,26 വാര്‍ഡുകളില്‍ നേരത്തേ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഈ വാര്‍ഡുകളിലെ സ്‌കൂള്‍, അങ്കണവാടി, കടകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി. പ്രദേശത്തെ ഗതാഗതം പൂര്‍ണമായും നിരോധിച്ച ശേഷമാണ് ടാങ്കര്‍ ഉയര്‍ത്താനുള്ള ശ്രമം തുടങ്ങിയത്.
















