കോഴിക്കോട്: ‘നീ എന്റെ ഉറക്കംകളഞ്ഞു, അതുകൊണ്ട് നീ ഉറങ്ങേണ്ട എന്നുപറഞ്ഞ് ഉറങ്ങാന്‍ സമ്മതിക്കില്ല. തലയില്‍ വെള്ളമൊഴിക്കും. കൈപിടിച്ച് തിരിക്കും. വായില്‍ വിരലിട്ട് അകത്തിപ്പിടിക്കും. തലയ്‌ക്കടിക്കും. ചൊവ്വാഴ്ച പുലര്‍ച്ചെ കത്തിയെടുത്ത് നെറ്റിയില്‍വരച്ചു. കൊല്ലുമെന്ന് പറഞ്ഞ് ശ്വാസംമുട്ടിച്ചു. ശ്വാസംകിട്ടാതെ ഞാന്‍ പിടയുമ്പോള്‍ വിടും. വീണ്ടും ഇത് ആവര്‍ത്തിക്കും’ കുണ്ടുങ്ങലില്‍ ഭര്‍ത്താവ് നൗഷാദിന്‌റെ ക്രൂരതകള്‍ക്കിരയായ ജാസ്മിന്‍ ആ സംഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നതിങ്ങനെയാണ്. ഒടുവില്‍ പെേ്രടാളൊഴിച്ച് കൊല്ലാന്‍ ശ്രമിച്ചതോടെയാണ് പോലീസില്‍ പരാതി നല്‍കിയതും നൗഷാദിനെ അറസ്റ്റ് ചെയ്തതും.
ജാസ്മിന്‍ നേരത്തേ ജോലിചെയ്തിരുന്ന സ്ഥാപനത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോയെടുത്തതിനെച്ചൊല്ലിയായിരുന്നു മുന്‍പ് വഴക്കുണ്ടാക്കിയിരുന്നത്. എന്നാല്‍ അടുത്തിടെ
ജാസ്മിനെ കാണാന്‍ മാതാപിതാക്കള്‍ കുണ്ടുങ്ങലിലെ വീട്ടിലെത്തിയതിന്റെ വിരോധത്തിലാണ് നൗഷാദ് ജാസ്മിനെ കൊല്ലാന്‍ ശ്രമിച്ചതെന്ന് പറയുന്നു. ക്രൂരമര്‍ദനത്തിനുശേഷം ഇറങ്ങിപ്പോയി കുപ്പിയില്‍ പെട്രോളുമായി തിരികെയെത്തിയ നൗഷാദ് കത്തിക്കുമെന്ന് ഭീഷണിമുഴക്കി. എന്നാല്‍ ജാസ്മിന്‍ വാതില്‍തുറന്നില്ല. ഇതോടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
















