ന്യൂദല്‍ഹി: എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടേയും (ബി.എല്‍.ഒ) ബിഎല്‍ഒ സൂപ്പര്‍വൈസര്‍മാരുടേയും വേതനം വര്‍ദ്ധിപ്പിച്ചുകൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച്, ബി.എല്‍.ഒമാര്‍ക്കുള്ള വേതനം നിലവിലുള്ള 7,200 ല്‍ നിന്ന് 12,000 ആയി വര്‍ദ്ധിക്കും. അതേസമയം ബി.എല്‍.ഒ സൂപ്പര്‍വൈസര്‍മാരുടെ വേതനം 18,000 ആയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ, സ്പെഷ്യല്‍ സമ്മറി റിവിഷന്‍ (എസ്.എസ്.ആര്‍), സ്പെഷ്യല്‍ റിവിഷന്‍ (എസ്.ആര്‍), മറ്റ് സ്പെഷ്യല്‍ ഡ്രൈവുകള്‍ എന്നിവയ്‌ക്ക് ബിഎല്‍ഒമാര്‍ക്കുള്ള സ്പെഷ്യല്‍ ഇന്‍സെന്റീവ് 2,000 ആയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
















