തിരുവനന്തപുരം: ജയില്‍ സുരക്ഷാവീഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരയോഗം വിളിച്ച് . ശനിയാഴ്ച രാവിലെ 11നാണ് യോഗം. ഓണ്‍ലൈനായാണ് യോഗം ചേരുക.
യോഗത്തില്‍ ആഭ്യന്തര സെക്രട്ടറി, പൊലീസ് മേധാവി, ജയില്‍ മേധാവി തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ജയിലുകളിലെ സ്ഥിതിഗതികള്‍ ഉള്‍പ്പെടെ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.
ചാര്‍ളി തോമസ്(ഗോവിന്ദച്ചാമി) ജയില്‍ ചാടിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.
.
















