Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജ്ഞാനസഭയ്‌ക്ക് ഇന്ന് തുടക്കം; ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ആദ്യന്തം പങ്കെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2025, 11:24 am IST
in Kerala
കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ ജനറല്‍
സെക്രട്ടറി ഡോ. അതുല്‍ കോത്താരി സംസാരിക്കുന്നു. എന്‍.സി. ഇന്ദുചൂഡന്‍, എ. വിനോദ്, അഥര്‍വശര്‍മ എന്നിവര്‍ സമീപം.

കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി ഡോ. അതുല്‍ കോത്താരി സംസാരിക്കുന്നു. എന്‍.സി. ഇന്ദുചൂഡന്‍, എ. വിനോദ്, അഥര്‍വശര്‍മ എന്നിവര്‍ സമീപം.

കൊച്ചി: ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ വിദ്യാഭ്യാസ സമ്മേളനമായ ജ്ഞാനസഭയ്‌ക്ക് ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ആസ്ഥാനമായ പിറവം വെളിയനാട് ആദിശങ്കരനിലയത്തില്‍ ഇന്ന് തുടക്കമാകും. നാല് ദിവസത്തെ ജ്ഞാനസഭയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ആദ്യന്തം പങ്കെടുക്കും.

ജ്ഞാനസഭയുടെ ആദ്യ രണ്ടു ദിവസമായ ഇന്നും നാളെയും നടക്കുന്ന ദേശീയ ചിന്തന്‍ ബൈഠക്കില്‍ വിദ്യാഭ്യാസ മേഖലയില്‍ ഹ്രസ്വവും ദീര്‍ഘവുമായ കാലയളവില്‍, ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സംഘടനാപരമായ പദ്ധതികള്‍ വിശദമായി ചര്‍ച്ച ചെയ്ത് രൂപപ്പെടുത്തും. ഡോ. മോഹന്‍ ഭാഗവത് ചിന്തന്‍ ബൈഠക്കില്‍ മാര്‍ഗദര്‍ശനം നല്‍കും. ഭാരതത്തിലെ മുഴുവന്‍ സംസ്ഥാനങ്ങളിലേയും ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ സംയോജകരും തെരഞ്ഞെടുത്ത പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരും ആദിശങ്കര നിലയത്തില്‍ നടക്കുന്ന ബൈഠക്കില്‍ പ്രതിനിധികളായി പങ്കെടുക്കും.

ജ്ഞാനസഭയുടെ മൂന്നും നാലും ദിവസങ്ങളിലെ വിദ്യാഭ്യാസ സമ്മേളനങ്ങള്‍ക്ക് 27, 28 തീയതികളില്‍ ഇടപ്പള്ളി അമൃത ഹോസ്പിറ്റല്‍ വേദിയാകും. 27ന് ഉച്ചയ്‌ക്ക് 2 മുതല്‍ 4.30 വരെ അമൃതേശ്വരീ ഹാളില്‍ നടക്കുന്ന പോളിസി ഡയലോഗ് ആന്‍ഡ് ലീഡര്‍ഷിപ്പ് കോണ്‍ക്ലേവില്‍ എഐസിടിഇ ചെയര്‍മാന്‍ പ്രൊഫ. ടി.ജി. സീതാറാം, ഭാരതസര്‍ക്കാരിന്റെ കീഴിലുള്ള ഭാരതീയ ജ്ഞാനപരമ്പര നാഷണല്‍ കോഓര്‍ഡിനേറ്റര്‍ പ്രൊഫ. ഗാണ്ടി എസ.് മൂര്‍ത്തി, ഡോ. പങ്കജ് മിത്തല്‍ എന്നിവര്‍ ‘ദേശീയ വിദ്യാഭ്യാസ നയം 2020’ ന് അനുസൃതമായി വികസിത സമൂഹസൃഷ്ടിക്ക് കേരളത്തിന്റെ വിദ്യാഭ്യാസ സ്രോതസുകളെ എങ്ങനെ ബന്ധപ്പെടുത്താം എന്ന വിഷയത്തില്‍ കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ വിദഗ്‌ദ്ധരും വിദ്യാഭ്യാസ സ്ഥാപന മേധാവികളുമായി സംവദിക്കും.

വൈകുന്നേരം 5 മുതല്‍ 6.30 വരെ അമൃതായനം ഹാളില്‍ നടക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത് വിദ്യാഭ്യാസത്തിലെ ഭാരതീയത എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പങ്കെടുക്കുന്ന ഈ സമ്മേളനത്തില്‍ ശിശുവാടിക മുതല്‍ സര്‍വകലാശാല വരെയുള്ള 1000 അദ്ധ്യാപകരുടെ പങ്കാളിത്തം ഉണ്ടാകുമെന്ന് ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി ഡോ. അതുല്‍കോത്താരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

28 ന് വിദ്യാഭ്യാസത്തിലൂടെ വികസിത ഭാരതം എന്ന വിഷയത്തില്‍ നടക്കുന്ന ഭാരതീയ ശിക്ഷ സംവാദില്‍ രാജ്യത്തെ ഇരുന്നൂറോളം സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാര്‍ ഉള്‍പ്പെടെ കേന്ദ്രീയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാര്‍, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഗുജറാത്ത്, പുതുച്ചേരി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരും വിദ്യാഭ്യാസ സെക്രട്ടറിമാരും വിദ്യാഭ്യാസ വിചക്ഷണാരും പ്രമുഖ ആദ്ധ്യാത്മിക, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളും പങ്കെടുക്കുമെന്ന് ഡോ. കോത്താരി അറിയിച്ചു.

ജ്ഞാനസഭ പ്രധാനമായി ഊന്നല്‍ നല്‍കുന്നത് ഭാരതീയ ജ്ഞാനപരമ്പര, ഭാരതീയ ഭാഷകള്‍, ഭാരതീയ ഗണിതം, നൈപുണ്യ വികസനം, സ്വഭാവരൂപവത്കരണം, വ്യക്തിത്വവികസനം എന്നീ വിഷയങ്ങളിലാണെന്ന് ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകന്‍ എ. വിനോദ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ പ്രചാര്‍ പ്രസാര്‍ പ്രമുഖ് (മാധ്യമം) അഥര്‍വശര്‍മ്മ, വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. എന്‍. സി. ഇന്ദുചൂഡന്‍, വിദ്യാഭ്യാസ വികാസകേന്ദ്രം പരിസ്ഥിതി വിഭാഗം സംസ്ഥാന സംയോജകന്‍ ഡോ. ജഗദീഷ് ജി. നമ്പ്യാര്‍, വിദ്യാഭ്യാസ വികാസകേന്ദ്രം മാധ്യമവിഭാഗം സംയോജകന്‍ കെ.ജി. ശ്രീകുമാര്‍ എന്നിവരും പങ്കെടുത്തു.

 

Tags: SarsanghchalakRSSDr.Mohan BhagwatJnanasabhaIntellectual Discourse
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ എസ് എസിനെ നിരോധിക്കണമെന്ന റിപ്പോർട്ട് മോദി എന്നേ തള്ളിക്കളഞ്ഞു ; ഇന്ത്യയെ തകർക്കാൻ വിദേശശക്തികളെ പോലും കൂട്ടുപിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്

India

ഹിന്ദുക്കൾക്കൊപ്പം നിൽക്കുന്നു ; ആർഎസ്എസിനെ നിരോധിക്കണമെന്ന് ട്രമ്പിനോട് ആവശ്യപ്പെട്ട് ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ; ആഹ്ലാദിച്ച് ഇടത് -ജിഹാദികൾ

India

സംഘവികാസം എന്നാല്‍ ദേശീയ ആശയങ്ങളുടെ വ്യാപനം: ദത്താത്രേയ ഹൊസബാളെ

India

സന്ത് രവിദാസിന്റെ ജീവിതം ഭിന്നതകള്‍ മറികടന്ന ഏകതയുടെ മന്ത്രം: സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ

Kerala

10 കോടിയിലേറെ വീടുകളിൽ സംഘശതാബ്ദി സമ്പർക്കമെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.