കണ്ണൂര്‍: മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ച ഇരിക്കൂര്‍ സ്വദേശി ടി കെ ആഷിഫ് പിടിയില്‍. ഇരിക്കൂര്‍ ചെറുവണ്ണികുന്നുമ്മല്‍ സ്വദേശിയാണ് ഇയാള്‍.
2018 ല്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന പി പി ദിവ്യയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ ആരോപണവുമായി പി പി ദിവ്യ രംഗത്ത് വന്നു.
യൂത്ത് കോണ്‍ഗ്രസ് സൈബര്‍ പോരാളി 14 ദിവസത്തേക്കു ജയില്‍ കാണാന്‍ പോയിട്ടുണ്ടെന്ന് കാട്ടി ദിവ്യ ഫേസ് ബുക് കുറിപ്പിട്ടു. ഇരിക്കൂര്‍ സ്വദേശി ടി കെ ആസിഫിനെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ച കണ്ണൂര്‍ ക്രൈം ബ്രാഞ്ചിനു നന്ദി. എതിര്‍ രാഷ്‌ട്രീയത്തില്‍പെട്ട സ്ത്രീകളെ അസഭ്യം പറഞ്ഞാല്‍ ജയിലില്‍ കിടക്കേണ്ടി വരും എന്ന ബാലപാഠം പഠിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മറക്കരുതെന്ന് ദിവ്യ ഫേസ്ബുക് കുറിപ്പില്‍ പറയുന്നു.
















