കൊച്ചി : ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ വിദ്യാഭ്യാസ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആര്‍ എസ് എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവത് കൊച്ചിയിലെത്തി.നെടുമ്പാശേരിയില്‍ രാത്രി 7.30 ന് അദ്ദേഹം വിമാനമിറങ്ങി.
ഹൃദ്യമായ സ്വീകരണമാണ് സര്‍ സംഘചാലകിന് നല്‍കിയത്. ആര്‍ എസ് എസ് ക്ഷേത്രിയ പ്രാചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, എറണാകുളം വിഭാഗ് പ്രചാരക് ജി.ജി. വിഷ്ണു, കാര്യവാഹ് ബിജുമോന്‍, വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. എന്‍ സി ഇന്ദുചൂഡന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
തുടര്‍ന്ന് സര്‍സംഘചാലക് പിറവം ചിന്മയ ആദിശങ്കര നിലയത്തിലേക്ക് പോയി. വെളളിയാഴ്ച രാവിലെ ചിന്തന്‍ ബൈഠക്കില്‍ അദ്ദേഹം പങ്കെടുക്കും.
















