പത്തനംതിട്ട : അടൂരില്‍ വയോധികന് മകന്റെയും മരുമകളുടെയും ക്രൂരമര്‍ദ്ദനം.തങ്കപ്പന്‍ എന്ന 66 കാരനാണ് മര്‍ദ്ദനമേറ്റത്.
മകന്‍ സിജു പൈപ്പ് കൊണ്ടും മരുമകള്‍ സൗമ്യ കമ്പുകൊണ്ടും തങ്കപ്പനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു .അടൂര്‍ പൊലീസ് മകനും മരുമകള്‍ക്കുമെതിരെ കേസെടുത്തു.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്‌ക്കാണ് സംഭവം ഉണ്ടായത്. കുടുംബ പ്രശ്‌നങ്ങള്‍ കാരണം മറ്റൊരു വീട്ടിലാണ് തങ്കപ്പന്‍ താമസിച്ചിരുന്നത്. ഇളയ മകനായ സിജുവിന്റെ വീട്ടിലേക്ക് എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. വീട്ടുവളപ്പില്‍ പ്രവേശിച്ചതിന് പിന്നാലെ മര്‍ദ്ദനമേറ്റു.
മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പൊലീസ് കേസെടുത്തത്. കുടുംബ പ്രശ്‌നങ്ങളാണ് മര്‍ദ്ദനത്തിന് പിന്നില്‍. എന്നാല്‍ മര്‍ദ്ദനമേറ്റ തങ്കപ്പന് പരാതി ഇല്ലെന്നാണ് പൊലീസ് അറിയിച്ചത്.
















