കോട്ടയം: ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു.കടുത്തുരുത്തി കുറുപ്പുന്തറ കടവില്‍ ബുധനാഴ്ച പകലാണ് സംഭവം.
ചങ്ങനാശേരി ചെത്തിപ്പുഴ സ്വദേശികളായ ജോസി ജോസഫ്, ഭാര്യ ഷീബ ജോസ് എന്നിവര്‍ സഞ്ചരിച്ച കാറാണ് തോട്ടില്‍ വീണത്. ഗൂഗിള്‍ മാപ്പ് നോക്കി കുറുപ്പന്തറ ഭാഗത്ത് നിന്നും ഡ്രൈവ് ചെയ്ത് വന്ന വാഹനം വളവ് പിരിയുന്നതിനു പകരം നേരെ കടവിലേക്ക് ഇറക്കുകയായിരുന്നു.
കാറിന്റെ മുന്‍ഭാഗം കുഴിയില്‍ വീണതോടെ വാഹനം നിര്‍ത്തിയതിനാല്‍ ഒഴുക്കില്‍പ്പെട്ടില്ല. സമീപവാസികള്‍ ഓടിയെത്തി കാറില്‍ ഉണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തിറക്കി. പിന്നീട് ക്രെയിന്‍ എത്തിച്ചാണ് വാഹനം വെള്ളക്കെട്ടില്‍ നിന്നും പുറത്തെടുത്തത്.















