കണ്ണൂര്‍: തന്റെയും മകന്റെയും മരണത്തിനുത്തരവാദി ഭര്‍ത്താവ് കമല്‍രാജും ഭര്‍ത്താവിന്റെ അമ്മ പ്രേമയുമാണെന്ന് വെളിപ്പെടുത്തി, കണ്ണൂരില്‍ പുഴയില്‍ ചാടിമരിച്ച റീമയുടെ ആത്മഹത്യാകുറിപ്പ് . അമ്മയുടെ വാക്ക് കേട്ട് തന്നെയും മകനെയും ഇറക്കിവിട്ടു, കുട്ടിക്ക് വേണ്ടി തന്നോട് ചാകാന്‍ പറഞ്ഞു, ഭര്‍ത്താവിന്റെ അമ്മ നിരന്തരം മാനസികമായി പീഡിപ്പിച്ചു അങ്ങിനെ പോകുന്നു ആത്മഹത്യാകുറിപ്പിലെ വാചകങ്ങള്‍. നാട്ടിലെ നിയമവ്യവസ്ഥയില്‍ വിശ്വാസമില്ല. ഒരു പെണ്ണിനും നീതികിട്ടുന്നില്ലെന്ന കുറ്റപ്പെടുത്തലും കുറിപ്പിലുണ്ട്. അതിനിടെ കുഞ്ഞിനുവേണ്ടി ഭര്‍ത്താവ് കമല്‍രാജും റീമയും തമ്മില്‍ തര്‍ക്കിക്കുന്ന ഓഡിയോ ക്‌ളിപ്പും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് വേങ്ങര സ്വദേശി റീമ രണ്ടര വയസ്സുകാരനായ കുഞ്ഞിനെയുമെടുത്ത് ചെമ്പല്ലിക്കുണ്ട് പുഴയില്‍ ചാടിമരിച്ചത്. റീമയുടെ മൃതദേഹം ഞായറാഴ്ച രാവിലെയോടെ കണ്ടെത്താനായെങ്കിലും മകന്‍ കൃശിവിന്റെത് കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്.
















