പാലക്കാട് :ഫുട്‌ബോള്‍ കളി കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണ് മരിച്ചു. ചാലിശേരി പടിഞ്ഞാറെ പട്ടിശേരി മുല്ലശേരി മാടേക്കാട്ട് മണികണ്ഠന്റെ മകന്‍ അതുല്‍ കൃഷ്ണയാണ് (14)മരിച്ചത്.
സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്ബാള്‍ കളിച്ച ശേഷമാണ് അതുല്‍ വീട്ടിലേക്ക് മടങ്ങിയത്. വീട്ടില്‍ എത്തി കൈകാലുകള്‍ കഴുകുന്നതിനിടെ അതുല്‍ തളര്‍ന്ന് വീഴുകയായിരുന്നു.
ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോക്കൂര്‍ ടെക്‌നിക്കല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.
















