തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച എസ്.എ.എസ്.സി.ഐ ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പ് സംസ്ഥാനത്താകെ പത്ത് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകള്‍ നിര്‍മിക്കുന്നു. ആറെണ്ണത്തിന്റെ നിര്‍മാണത്തിന് വര്‍ക്ക് ഓര്‍ഡര്‍ നല്‍കി. ചെറുതോണി (12.10കോടി), വാഴത്തോപ്പ് (10.64 കോടി), മാവേലിക്കര (12.28 കോടി), പടനാട് (12.27 കോടി), കണ്ണൂര്‍ മട്ടന്നൂര്‍ (14.44 കോടി), കോഴിക്കോട് (14.15 കോടി ), റാന്നി (10.10 കോടി), കോട്ടയം ഗാന്ധി നഗര്‍ (18.18 കോടി), മുളംകുന്നത്തുകാവ് (13.65 കോടി), ബാലരാമപുരം (2.19 കോടി) എന്നിവിടങ്ങളിലാണ് ഹോസ്റ്റലുകള്‍ ഒരുക്കുന്നത്. ആകെ 633 ബെഡുകളാണ് ഹോസ്റ്റലുകളിലുണ്ടാവുക.
120 കോടി രൂപ ചെലവിലാണ് ഹോസ്റ്റലുകള്‍ നിര്‍മിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ എസ്.എ.എസ്.സി.ഐ ഫണ്ടില്‍ നിന്ന് നല്‍കുന്ന തുകയാണ് പദ്ധതിക്കായി വിനിയോഗിക്കുക. ആദ്യ ഗഡുവായി 79.20 കോടി രൂപ ലഭിച്ചു.
















