മലപ്പുറം: കുറ്റിപ്പുറം അമാന ആശുപത്രിയിലെ നഴ്സ് അമീന(20) അമിതമായ അളവില്‍ മരുന്ന് കഴിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ ആശുപത്രിയിലെ മുന്‍ മാനേജര്‍ എന്‍.അബ്ദുറഹ്‌മാന്‍ അറസ്റ്റില്‍. ഇയാളുടെ മാനസികപീഡനം മൂലമാണ് അമീന ആത്മഹത്യ ചെയ്തതെന്ന സഹപ്രവര്‍ത്തകരുടെ ആരോപണത്തെത്തുടര്‍ന്ന് അബ്ദുറഹ്‌മാനെ ആശുപത്രിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
എറണാകുളം കോതമംഗലം സ്വദേശി മിഫ്ലാജിന്റെ മകളാണ് അമീന(20) .
അമിതമായ അളവില്‍ മരുന്ന് കഴിച്ച യുവതി ചികില്‍സയലിരിക്കെയാണ് മരിച്ചത്.
രണ്ടര വര്‍ഷമായി അമാന ആശുപത്രിയില്‍ ജോലി ചെയ്തു വരികയായിരുന്നു അമീന.
















