തിരുവനന്തപുരം: നിലവിലുള്ള ഒഴിവുകളില്‍ ജില്ല/ ജില്ലാന്തര സ്‌കൂള്‍/ കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിനായി ലഭിച്ച 55,419 അപേക്ഷകളില്‍ കണ്‍ഫര്‍മേഷന്‍ പൂര്‍ത്തിയാക്കിയ 54,827 അപേക്ഷകള്‍ പരിഗണിച്ചുകൊണ്ടുള്ള ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ് റിസള്‍ട്ട് ജൂലൈ 25ന് രാവിലെ 10 മണി മുതല്‍ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും. ക്യാന്‍ഡിഡേറ്റ് ലോഗിനിലെ ‘TRANSFER ALLOT RESULTS’ എന്ന ലിങ്കിലൂടെ റിസള്‍ട്ട് പരിശോധിക്കാനുള്ള സൗകര്യം അതത് സ്‌കൂള്‍ പ്രിന്‍സിപ്പള്‍മാര്‍ ചെയ്ത് കൊടുക്കേണ്ടതും ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ് ലെറ്റര്‍ പ്രിന്റൗട്ട് എടുത്ത് നല്‍കേണ്ടതുമാണ്. അതേ സ്‌കൂളില്‍ കോമ്പിനേഷന്‍ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്മെന്റ് ലെറ്റര്‍ പ്രവേശനം മാറ്റി കൊടുക്കണം. യോഗ്യത സര്‍ട്ടിഫിക്കറ്റ്, റ്റി.സി. സ്വഭാവ സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകള്‍ എന്നിവയുടെ അസ്സലുകളുമായി അലോട്ട്മെന്റ് ലഭിച്ച സ്‌കൂള്‍/ കോഴ്സില്‍ ജൂലൈ 25 രാവിലെ 10 മുതല്‍ 28ന് വൈകിട്ട് 4 നുള്ളില്‍ പ്രവേശനം നേടണം. നിലവില്‍ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്കായി സ്‌കൂള്‍/ കോമ്പിനേഷന്‍ ട്രാന്‍സ്ഫറിനു ശേഷമുള്ള ഒഴിവുകള്‍ മെറിറ്റടിസ്ഥിത സ്പോട്ട് അഡ്മിഷനായി വിശദ നിര്‍ദ്ദേശം ഉള്‍പ്പടെ ജൂലൈ 29ന് ഉച്ചയ്‌ക്ക് 2 മണിയ്‌ക്ക് പ്രസിദ്ധീകരിക്കും.
















