തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് ബി.എസ്‌സി.നഴ്സിംഗ് ആന്റ് പാരാമെഡിക്കല്‍ കോഴ്സുകളിലേക്ക് അപേക്ഷിച്ച് www.lbscentre.kerala.gov.in പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷാര്‍ത്ഥികള്‍ വെബ്സൈറ്റില്‍ക്കൂടി കോളേജ്/കോഴ്സ് ഓപ്ഷനുകള്‍ ജൂലൈ 30 ന് വൈകിട്ട് 5 മണിക്കകം സമര്‍പ്പിക്കണം. വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കോളേജ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഓപ്ഷനുകള്‍ സമര്‍പ്പിക്കേണ്ടത്. പുതിയ കോളേജുകള്‍ വരുന്ന മുറയ്‌ക്ക് ഓപ്ഷന്‍ സമര്‍പ്പണത്തിന് അവസരം നല്‍കും. ഓപ്ഷനുകള്‍ സമര്‍പ്പിക്കാത്തവരെ അലോട്ട്മെന്റിനായി പരിഗണിക്കില്ല. ജൂലൈ 30 വരെ രജിസ്റ്റര്‍ ചെയ്ത ഓപ്ഷനുകള്‍ പരിഗണിച്ചുകൊണ്ടുള്ള ട്രയല്‍ അലോട്ട്മെന്റ് ആഗസ്റ്റ് 1 ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712560361, 362, 363, 364, www.lbscentre.kerala.gov.in.
















