തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഒന്നാംഘട്ട അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഹോം പേജില്‍ ലഭ്യമാണ്. ഒന്നാംഘട്ടത്തില്‍ അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ അലോട്ട്മെന്റ് മെമ്മോയില്‍ കാണിച്ചിട്ടുള്ളതും, പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അടയ്‌ക്കേണ്ടതുമായ ഫീസ് 25 രാവിലെ 11 മണിക്കകം ഓണ്‍ലൈന്‍ പേയ്‌മെന്റായോ വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന ഹെഡ് പോസ്റ്റ് ഓഫീസുകള്‍ മുഖേനയോ അടയ്‌ക്കണം. വിശദവിവരങ്ങള്‍ക്ക് www.cee.kerala.gov.in വിജ്ഞാപനം കാണുക. ഫോണ്‍: 0471 – 2332120, 2338487.
















