തിരുവനന്തപുരം: പ്രമാദമായ പല കേസന്വേഷണത്തിനും നേതൃത്വം നല്‍കിയ മുന്‍ എസ്പി കെ.കെ.ജോഷ്വ (72) അന്തരിച്ചു.ഐഎസ്ആര്‍ഓ ചാരവ്യത്തി, മണിച്ചന്‍ കേസ് തുടങ്ങിയവ ജോഷ്വയുടെ നേതൃത്വത്തിലാണ് അന്വേഷിച്ചത്.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഐഎസ്ആര്‍ഓ ചാരവൃത്തി ഗൂഢാലോചന കേസില്‍ ജോഷ്വയെ പ്രതിചേര്‍ത്തിരുന്നു. ഈ കേസിന്‍രെ വിചാരണ നടപടികള്‍ നേരിടുമ്പോഴാണ് മരണം.
വ്യാഴാഴ്ച ഉച്ചയ്‌ക്ക് 12ന് ചുനക്കര സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയില്‍ മൃതദേഹം സംസ്‌കരിക്കും.ഭാര്യ: അന്നമ്മ തോമസ്. മക്കള്‍: റോഷന്‍ ഉമ്മന്‍ ജോഷ്വ, രഞ്ജിത്ത് തോമസ് ജോഷ്വ. മരുമക്കള്‍: ആരതി, എം.എസ്.ഷെറിന്‍.
















