തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റിട്ട അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നഗരൂര്‍ സ്വദേശി വി അനൂപിനെയാണ് പിടികൂടിയത്.
വിഎസ്.അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റിട്ടെന്ന പരാതി പ്രകാരമാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ മൊഴി എടുത്ത ശേഷം തുടര്‍നടപടികളിലേക്ക് പൊലീസ് കടക്കും.
വിഎസിന്റെ പേരെടുത്ത് പറയാതെയാണ് അനൂപ് വെറുപ്പ് നിറഞ്ഞ സ്റ്റാറ്റസ് ഇട്ടത്. ഇത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇതിനെതിരെ വ്യാപകവിമര്‍ശനമാണ് ഉയര്‍ന്നത്.
















