കോട്ടയം: കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന് ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്ന എല്ലാ പ്രധാനകേന്ദ്രങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
24 ന് പുലര്‍ച്ചെ 2.30 മുതല്‍ പിറ്റേദിവസം പുലര്‍ച്ചെ 12.42 വരെയാണ് ബലിതര്‍പ്പണ ചടങ്ങുകള്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, ശംഖുമുഖം കടപ്പുറം, വര്‍ക്കല, തിരുമുല്ലവാരം, ആലുവ മണപ്പുറം എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ നൂറിലധികം ക്ഷേത്രങ്ങളിലാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത്.
തിരുവല്ലം, വര്‍ക്കല, തിരുമുല്ലവാരം, ആലുവ, അരുവിക്കര, ശംഖുമുഖം എന്നീ ആറ് പ്രധാന കേന്ദ്രങ്ങളിലെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനായി കളക്ടര്‍മാരുടെ നേതൃത്വത്തില്‍ അവലോകന യോഗങ്ങള്‍ ചേര്‍ന്നിരുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍സിന്റെ 20 ഗ്രൂപ്പുകളില്‍ 15 ഗ്രൂപ്പുകളിലും ബലിതര്‍പ്പണ കേന്ദ്രങ്ങളുണ്ട്. അതില്‍ പ്രധാനമായിട്ടുള്ളത് 40 കേന്ദ്രങ്ങളാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണത്തിന് 100 രൂപ ആയിരിക്കും നിരക്ക്. എല്ലാ ചെലവും ഉള്‍പ്പെടെയാണ് 100 രൂപ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ക്ഷേത്രങ്ങള്‍ക്ക് അകത്ത് തിലഹോമത്തിന് 65 രൂപയായിരിക്കും വഴിപാട് തുക.
















