ന്യൂദൽഹി: ഭാരതം ഇന്ധനം എവിടുന്ന് എങ്ങനെ സംഭരിക്കണമെന്ന കാര്യത്തിൽ ആരും പഠിപ്പിക്കേണ്ടെന്നും ചെയ്യേണ്ടതെന്നാണെന്ന് അറിയാമെന്നും ഭാരതം. പ്രധാനമന്ത്രിയുടെ ബ്രിട്ടൺ സന്ദർശനത്തിന് മുന്നോടിയായി വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി തുറന്ന് പറഞ്ഞു.
”ഇന്ധന സുരക്ഷയുടെ കാര്യത്തിൽ ഭാരതത്തിന് വ്യക്തമായ നയ നിലപാടുകളുണ്ട്. ഭാരതത്തിലെ ജനതയ്‌ക്ക് ആവശ്യമായ ഇന്ധനം എന്താണോ ചെയ്യേണ്ടത്,അത് ചെയ്യാൻ അറിയാം, ചെയ്യും,” മിശ്രി വ്യക്തമാക്കി.
റഷ്യയിൽനിന്നുള്ള പെട്രോളിയം ഇന്ധനം വാങ്ങുന്നതിനെതിരേയാണ് ചില രാജ്യങ്ങളിൽനിന്ന് ഭാരതത്തിനുമേൽ സമ്മർദ്ദം ചെലുത്താൻ ശ്രമിക്കുന്നത്. ഇന്ധനത്തിന്റെ കാര്യത്തിൽ ചിലരാജ്യങ്ങളുടെ ഇരട്ടത്താപ്പ് നിലപാടിനെ വിദേശകാര്യവകുപ്പ് ചോദ്യം ചെയ്തു. യൂറോപ്യൻ രാജ്യങ്ങൾ നേരിടുന്ന ഗുരുതരവും സുപ്രധാനവുമായ സുരക്ഷാ വിഷയങ്ങൾ ഉള്ളകാര്യം അറിഞ്ഞിരിക്കണമെന്നും ഇത്തരം വിഷയങ്ങൾ സംസാരിക്കുമ്പോൾ കൃത്യതയും സംതുലിതവുമായി സംസാരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്നും മിശ്രി പറഞ്ഞു.











