ന്യൂദൽഹി: കോൺഗ്രസ് എംപി ശശിതരൂർ ചോദിക്കുന്നു: ആരാണവർ. അവർക്ക് പാർട്ടിയിലെന്താണ് പദവി. അവർ പറയുന്നതിനെക്കുറിച്ച് അവരോട് ചോദിക്കണം, തരൂർ കോൺഗ്രസ്സുകാരനല്ലെന്നും കോൺഗ്രസ്സിലുള്ളതായി ഞങ്ങൾ കണക്കാക്കുന്നില്ലെന്നും കെ.മുരളീധരനും രാജ്‌മോഹൻ ഉണ്ണിത്താനും പറഞ്ഞതിനോട് പ്രതികരിക്കുക്കയായിരുന്നു തരൂർ.
കഴിഞ്ഞ ദിവസമായിരുന്നു തരൂരിനെതിരേയുള്ള രൂക്ഷമായ പരാമർശം. ദൽഹിയിൽ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ തരൂരിനോട് മാധ്യമപ്രവർത്തകർ ഈ വിഷയം ചോദിച്ചപ്പോഴായിരുന്നു മറുപടി.
”ഇത്തരം കാര്യങ്ങൾ പയുന്നവർ ഇതുകൂടി പറയണം. ആരാണവർ? അവരുടെ പാർട്ടി പദവി എന്താണ്? എനിക്ക് അതറിയാൻ ആഗ്രഹമുണ്ട്. മറ്റുള്ളവരുടെ സ്വഭാവത്തെക്കുറിച്ച് പറയാൻ എന്നോട് ചോദിക്കരുത്. നിങ്ങൾക്ക് എന്നെക്കുറിച്ച് എന്നോട് ചോദിക്കാം. എനിക്ക് എന്റെകാര്യമേ പറയാനാവൂ,’ തരൂർ പറഞ്ഞു.














