അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം. അട്ടപ്പാടി ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരി (40) യാണ് കൊല്ലപ്പെട്ടത്. പശുവിനെ മേയ്‌ക്കാന്‍ കാട്ടില്‍ പോയ വെള്ളിങ്കിരിയെ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെയാണ് കാടിനുള്ളിലേയ്‌ക്ക് പോയത്. ആക്രമണം ഉണ്ടായതും കാടിനുള്ളില്‍വെച്ചാണ് ആക്രമണം ഉണ്ടായത്. രാവിലെയായിട്ടും തിരികെ വരാത്തതോടെ നാട്ടുകാരും ആര്‍ആര്‍ടി സംഘവും നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
















