തിരുവനന്തപുരം: നിപ തടയാന്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ച് ആളുകളെ തടഞ്ഞുവയ്‌ക്കുന്നത് അശാസ്ത്രീയമെന്ന് വെളിപ്പെടുത്തി ആരോഗ്യ വിദഗ്ധര്‍. എങ്കില്‍ , കണ്ടെയ്ന്‍മെന്റ് സോണ്‍ മറികടക്കാന്‍ ശ്രമിച്ച ബൈക്കുയാത്രികനെ അടുത്തിടെ പോലും ഒരു പൊലീസുകാരന്‍ അടിച്ചു കരണം പൊളിച്ചത് എന്തിനെന്ന ചോദ്യം ബാക്കിയാവുന്നു.
രോഗലക്ഷണം പ്രകടമായശേഷം അടുത്ത സമ്പര്‍ക്കത്തില്‍ പെട്ടവരിലേക്കുമാത്രമേ രോഗം പകരുകയുള്ളൂവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ ഏഴു മുതല്‍ 14 ദിവസമെടുക്കും രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍. രോഗലക്ഷണങ്ങള്‍ പ്രകടമായ ഘട്ടത്തില്‍ മാത്രമേ രോഗം പകരൂ. രോഗലക്ഷണം പ്രകടിപ്പിക്കാത്ത സന്ദര്‍ഭങ്ങളില്‍ രോഗി ഇടപെടുന്ന പ്രദേശങ്ങളിലെ ആളുകളില്‍ രോഗം പടരാന്‍ സാധ്യതയില്ല. ഇക്കാര്യം അറിയാതെ രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുകയും അവരുടെ ചുറ്റുപാടും ഉണ്ടായിരുന്നവരെ നിരീക്ഷണത്തില്‍ ആക്കുകയും മറ്റും ചെയ്യുന്നത് അശാസ്ത്രീയമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആ നിലയ്‌ക്ക് വൈറസ് ബാധ കണ്ടെത്തിയ പ്രദേശങ്ങള്‍ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്നത് ശാസ്ത്രീയമല്ല. കോഴിക്കോട്ട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മുന്‍ മേധാവി ഡോ. ടി. ജയകൃഷ്ണനാണ് ഇതു സംബന്ധിച്ച് ഒരു മാധ്യമത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയത്.
















