പാലക്കാട്: പാലക്കാട് മേഖലാ അദ്ധ്യക്ഷനായിരുന്ന വി.ഉണ്ണികൃഷ്ണന്‍ മാസ്റ്ററെ ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷനായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിയമിച്ചു.എ. ബി. വി.പി. സംസ്ഥാന അദ്ധ്യക്ഷന്‍, എന്‍ ടി യു സംസ്ഥാന അദ്ധ്യക്ഷന്‍, ഫെറ്റോ സംസ്ഥാന അദ്ധ്യക്ഷന്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
2016 ല്‍ കോട്ടക്കല്‍ നിയമസഭാ മണ്ഡലത്തിലും, 2019 ല്‍ മലപ്പുറം പാര്‍ലിമെന്റ് മണ്ഡലത്തിലും മല്‍സരിച്ചിട്ടുണ്ട്. 2020 മുതല്‍ മേഖല അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചു വരികയാണ്.
തൃശൂര്‍ ജില്ല പ്രഭാരി , പാലക്കാട് ജില്ല പ്രഭാരി , കോഴിക്കോട് റവന്യൂ ജില്ലാ ഇന്‍ചാര്‍ജ് എന്നിങ്ങനെചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്. തൃശൂര്‍ ലോക്‌സഭ ഇന്‍ ചാര്‍ജ് എന്ന നിലയില്‍ സുരേഷ് ഗോപിയുടെ വിജയത്തിന് നിര്‍ണായക പങ്ക് വഹിച്ചു.മലപ്പുറം ജില്ലയിലെ തിരൂര്‍ കന്‍മനം സ്വദേശിയാണ്
ചേരൂരാല്‍ ഹൈസ്‌ക്കൂള്‍ അദ്ധ്യാപകനായിരുന്നു. നിലവില്‍ പാലക്കാട് ഈസ്റ്റ് ജില്ല പ്രഭാരിയാണ് വി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍.
















