കൊല്‍ക്കത്ത: വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ സിവി ആനന്ദബോസ് അനുശോചിച്ചു. സാധാരണ മനുഷ്യര്‍ക്കും മണ്ണിനും വേണ്ടിയുള്ള അതിജീവനപോരാട്ടങ്ങളില്‍ എന്നും ജനപക്ഷത്തു ഉറച്ചുനിന്നുപ്രവര്‍ത്തിച്ച വിഎസ് യുവജനങ്ങളില്‍ ജനാധിപത്യപ്രക്രിയയിലുള്ള പ്രത്യാശ വര്‍ധിപ്പിക്കുന്നതില്‍ നിര്ണായകപങ്ക് വഹിച്ചുവെന്ന് അനുശോചനസന്ദേശത്തില്‍ ആനന്ദ ബോസ് അനുസ്മരിച്ചു.















