ചെന്നൈ: വി എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് നടന്‍ കമല്‍ ഹാസന്‍. അവഗണിക്കപ്പെട്ടവരുടെ വഴികാട്ടിയുമായിരുന്നു വി എസ് എന്ന് അദ്‌ദേഹം പറഞ്ഞു. കേരളത്തിനും ഇന്ത്യയ്‌ക്കും ഒരു യഥാര്‍ത്ഥ ജനകീയ ചാമ്പ്യനെ നഷ്ടപ്പെട്ടു. എക്‌സസിലെ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
വി.എസിന്റെ വിയോഗത്തില്‍ അദ്ദേഹം അനുശോചനം അറിയിച്ചു. കേരളത്തിന്റെ രാഷ്‌ട്രീയ മനസ്സാക്ഷിയില്‍ ആഴത്തില്‍ പതിഞ്ഞ വിപ്ലവ പാരമ്പര്യമാണ് വി.എസ് അച്യുതാനന്ദന്‌റേതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും അനുസ്മരിച്ചു.
പ്രിയങ്കരനായ ജനനേതാവും, ആജീവനാന്ത കമ്മ്യൂണിസ്റ്റും തത്വാധിഷ്ഠിത രാഷ്‌ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും മൂര്‍ത്തിമദ്ഭാവവുമായിരുന്നു വി.എസ് അച്യുതാനന്ദനെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ എം.കെ സ്റ്റാലിന്‍ പ്രതികരിച്ചു.
















