ന്യൂദല്‍ഹി: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മു അനുശോചനം അറിയിച്ചു .
വി.എസ് അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചുവെന്നും കേരളത്തിന്റെ വികസനത്തിന് അദ്ദേഹം ഏറെ സംഭവാന നല്‍കിയെന്നും രാഷ്‌ട്രപതി അനുസ്മരിച്ചു. ”കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചനമറിയിക്കുന്നു. തന്റെ ദീര്‍ഘകാല പൊതുജീവിതത്തില്‍, പ്രത്യേകിച്ച് അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി അദ്ദേഹം പ്രവര്‍ത്തിക്കുകയും കേരളത്തിന്റെ വികസനത്തിന് സംഭാവന നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബത്തിനോടും അണികളോടും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു’ രാഷ്‌ട്രപതിയുടെ പത്രക്കുറിപ്പില്‍ പറഞ്ഞു
















