ന്യൂദൽഹി : ഓപ്പറേഷൻ സിന്ദൂറിന്റെ ഭയത്തിൽ നിന്ന് ഇതുവരെ പാക് ഭരണാധികാരികളും, സൈന്യവും മുക്തരായിട്ടില്ല . ഇന്ത്യയുടെ ബ്രഹ്മോസ് മിസൈൽ , റഫാൽ യുദ്ധവിമാനങ്ങൾ എന്നിവ ഇന്ന് പാകിസ്ഥാന് പേടിസ്വപ്നമായി മാറി കഴിഞ്ഞു. ഇപ്പോഴിതാ ഇന്ത്യയ്‌ക്ക് എഫ് 35 എ യുദ്ധവിമാനങ്ങൾ നൽകരുതെന്ന് പാകിസ്ഥാൻ അടുത്തിടെ യുഎസിനോട് അഭ്യർത്ഥിച്ചിരിക്കുകയാണ് പാകിസ്ഥാൻ.
ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എഫ് -35 യുദ്ധവിമാനങ്ങൾ നൽകാൻ വാഗ്ദാനം ചെയ്തിരുന്നു . ഇതിനുശേഷം, യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ഏപ്രിലിൽ ഇന്ത്യ സന്ദർശിച്ചു. ഈ സമയത്തും എഫ് 35 എയെക്കുറിച്ച് ചർച്ചകൾ നടന്നു.
എന്നാൽ പാകിസ്ഥാൻ വ്യോമസേനാ മേധാവി എയർ മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ധു അടുത്തിടെ അമേരിക്ക സന്ദർശിച്ചിരുന്നു. ഈ സമയത്ത് അദ്ദേഹം യുഎസ് വ്യോമസേനാ മേധാവി ജനറൽ ഡേവിഡ് ആൽവൈനുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. മറ്റ് ചില സൈനിക ഉദ്യോഗസ്ഥരും ഈ യോഗത്തിൽ പങ്കെടുത്തു. സഹീർ അഹമ്മദ് ഇന്ത്യയോടുള്ള തന്റെ ഭയം യുഎസ് വ്യോമസേനാ മേധാവിയോട് പ്രകടിപ്പിക്കുകയും അമേരിക്ക ഇന്ത്യയ്‌ക്ക് F35A നൽകിയാൽ അത് തങ്ങളുടെ സമാധാനത്ത്ർ തകർക്കുമെന്ന് പറയുകയും ചെയ്തു. പാകിസ്ഥാൻ സൈന്യം ഇന്ത്യയേക്കാൾ വളരെ ദുർബലമാണെന്നും കൂടിക്കാഴ്‌ച്ചയിൽ പാക് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞ്., സഹീർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അതേസമയം ചൈനയിൽ നിന്ന് ജെ-35എ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ വാങ്ങാൻ പാകിസ്ഥാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുണ്ട്. ഈ കരാർ അന്തിമ ഘട്ടത്തിലാണെന്നും ഉടൻ പൂർത്തിയാകുമെന്നുമാണ് പറയപ്പെടുന്നത് . ചൈനയുടെ ഷെൻയാങ് എയർക്രാഫ്റ്റ് കോർപ്പറേഷനാണ് ജെ-35എ നിർമ്മിച്ചിരിക്കുന്നത്
















