തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തി. രാജ്ഭവനില്‍ ഉച്ച തിരിഞ്ഞ് മൂന്നിന് ആരംഭിച്ച കൂടിക്കാഴ്ച ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്നു.
സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഭിന്നതകള്‍ നിലനില്‍ക്കെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. സര്‍വകലാശാലകളിലെ പ്രതിസന്ധി, ഭാരതാംബാ വിഷയം, ബില്ലുകള്‍ക്ക് ഗവര്‍ണറുടെ അംഗീകാരം അടക്കം നിരവധി വിഷയങ്ങള്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുണ്ട്.
കൂടിക്കാഴ്ച സൗഹാര്‍ദ്ദപരമായിരുന്നു എന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ പ്രതികരിച്ചു.അതേസമയം,ഗവര്‍ണറും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഭരണനിര്‍വഹണ പ്രക്രിയയില്‍ ഒഴിച്ചുകൂടാനാകാത്തതാണ് കൂടിക്കാഴ്ചകളും സംഭാഷണങ്ങളുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.















