കൊച്ചി: യുവാവിനെ ലോഡ്ജില്‍ വിളിച്ചുവരുത്തി ഹണിട്രാപ്പില്‍ പെടുത്തി സ്വര്‍ണമാലയും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ പിടിയില്‍. കുട്ടംപുഴ കല്ലേലിമേട് മുള്ളന്‍കുഴിയില്‍ അമല്‍ ജെറാള്‍ഡ് (25), നെല്ലിക്കുഴി പാറയ്‌ക്കല്‍ അശ്വിനി (22) എന്നിവരാണ് പിടിയിലായത്. അമലും അശ്വനിയും ചേര്‍ന്ന് കോതമംഗലത്തെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയശേഷം വിവസ്ത്രനാക്കി യുവതിയോട് ചേര്‍ത്തു നിര്‍ത്തി ഫോട്ടോയും വീഡിയോയും എടുക്കുകയും കമ്പിവടി വീശി ഭീഷണിപ്പെടുത്തുകയും കവിളത്ത് അടിക്കുകയും ചെയ്തുവെന്ന യുവാവിന്‌റെ പരാതിയിലാണ് അറസ്റ്റ്. വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണമാലയും എഴുപതിനായിരം രൂപ വില വരുന്ന മൊബൈല്‍ഫോണും ഇരുവരും ചേര്‍ന്ന് കൈക്കലാക്കുകയും ചെയ്തുവെന്ന് പൊലീസിനു നല്‍കിയ പരാതിയില്‍ യുവാവ് ചൂണ്ടിക്കാട്ടിയിരുന്നു.
















