സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാൻ മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. സംവിധായകൻ പാ. രഞ്ജിത്തിനും മറ്റു മൂന്നു പേർക്കുമെതിരെ ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിരുന്നു. ഇപ്പോഴിതാ അക്ഷയ് കുമാര്‍ 700-ഓളം വരുന്ന സംഘട്ടന കലാകാരന്മാര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയ വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.
”അക്ഷയ് കുമാര്‍ സാറിന് നന്ദി, ബോളിവുഡിലെ ഏകദേശം 650 മുതല്‍ 700 ഓളം വരുന്ന സ്റ്റണ്ട്മാന്‍മാരും ആക്ഷന്‍ ക്രൂ അംഗങ്ങളും ഇപ്പോള്‍ ഇന്‍ഷുറന്‍സിന് കവറേജില്‍ ആണ്. ഏവര്‍ക്കും ആരോഗ്യപരിരക്ഷയും അപകട പരിരക്ഷയുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിനിമാ സെറ്റില്‍ വച്ചോ അല്ലാതെയോ സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകള്‍ക്ക് അപകടം സംഭവിച്ചാല്‍ 5 മുതല്‍ 5.5 ലക്ഷം വരെയുള്ള സൗജന്യ ചികിത്സ ഇതിലൂടെ ലഭ്യമാകും. അപകടമരണമാണെങ്കില്‍ കുടുംബത്തിന് 25 ലക്ഷം രൂപ ഇന്‍ഷുറന്‍സില്‍ നിന്നും ലഭിക്കും.” സ്റ്റണ്ട് മാന്‍ ആയ വിക്രം സിംഗ് ദഹിയ പറഞ്ഞു.
മുമ്പ് ഇത്തരത്തിലൊരു ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരുന്നില്ല. അക്ഷയ് കുമാര്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നതിന് വേണ്ടി വാദിക്കുകയും അതിനുവേണ്ട ധനസഹായം നല്‍കുകയും ചെയ്തുവെന്നും സ്റ്റണ്ട്മാന്‍മാര്‍ അനുഭവിക്കുന്നത് എന്താണെന്ന് നേരിട്ട് അറിയാവുന്ന ആളാണദ്ദേഹമെന്നും ദഹിയ കൂട്ടിച്ചേര്‍ത്തു.
















