കണ്ണൂര്‍ : താണയില്‍ സ്വകാര്യ ബസിന്റെ മരണപ്പാച്ചിലില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. കണ്ണോത്തുംചാല്‍ സ്വദേശി ദേവനന്ദ് ( 19 ) ആണ് ബസിന്റെ മത്സരഓട്ടത്തില്‍ മരിച്ചത്.
കണ്ണൂര്‍ – കൂത്തുപറമ്പ് റൂട്ടിലോടുന്ന അശ്വതി ബസാണ് വിദ്യാര്‍ഥിയെ ഇടിച്ച് തെറിപ്പിച്ചത്. ഞായറാഴ്ച ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു അപകടം.
അമിത വേഗതയില്‍ എത്തിയ ബസ് ദേവനന്ദിന്റെ സ്‌കൂട്ടറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ദേവനന്ദിന്റെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി.മൃതദേഹം എകെജി ആശുപത്രി മോര്‍ച്ചറിയില്‍.
















