കോഴിക്കോട്: ജില്ലാ അക്ഷരശ്ലോക കലാസമിതിയുടെ ദ്വിവാർഷിക യോഗവും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. രണ്ട് വർഷത്തേക്കുള്ള ഭരണസമിതിയുടെ രക്ഷാധികാരി കെ.ശങ്കരനാരായണനും പ്രസിഡൻ്റ് ഡോ.ടി.എം. സർവോത്തമൻ നെടുങ്ങാടിയുമാണ്.
അക്ഷരശ്ലോകസദസ്സുകൾ ക്ഷേത്രങ്ങളിൽ ഒതുക്കാതെ മറ്റ് വേദികളിലൂടെയും വളർത്തി വ്യാപിപ്പിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. രാമായണ പാരായണ ദിവസം ആഘോഷിക്കാനും തീരുമാനിച്ചു. സമിതിയുടെമറ്റ് ഭാരവാഹികൾ: വൈസ്‌പ്രസി.- കേശവൻ മണന്തല, സെക്രട്ടറി- ഒ.ജയശോഭ, ജോ.സെക്ര: ഡോ.പി.സി. മധുരാജ്, ട്രഷറർ : വി.കെ. വെങ്കിടാദ്രി.
നിർവാഹക സമിതി അംഗങ്ങൾ: കെ. രാധാമണി, ഗംഗാദേവി, മങ്ങത്തായ ഗോവിന്ദൻ നമ്പൂതിരി, പി. വിഷ്ണു നമ്പൂതിരി, ശ്രീദേവി ഉണ്ണിക്കൃഷ്ണൻ.












