പാകിസ്ഥാനിലെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം നാശം വിതയ്‌ക്കുന്നതിനിടെ, റാവൽപിണ്ടിയിലെ ചഹാൻ അണക്കെട്ടിന് സമീപം തത്സമയ സംപ്രേക്ഷണത്തിനിടെ ഒരു മാധ്യമപ്രവർത്തകൻ വെള്ളപ്പാച്ചിലില്‍ ശക്തമായ ഒഴുക്കിൽപ്പെട്ടു മരിച്ചു.
കഴുത്തറ്റം വെള്ളത്തില്‍ കൈയില്‍ മൈക്രോഫോണുമായി നില്‍ക്കുന്ന റിപ്പോര്‍ട്ടര്‍ ലൈവ് കവറേജ് നല്‍കുന്നതിനിടെയാണ് വെള്ളത്തിന്റെ ശക്തി വര്‍ദ്ധിച്ചുവരുന്നത്. അലി മൂസ റാസ എന്ന മാധ്യമ പ്രവര്‍ത്തകനാണ് റിപ്പോര്‍ട്ടിങ്ങിനിടെ ഒലിച്ച് പോയത്.
കഴുത്തറ്റം വെള്ളത്തില്‍ കൈയില്‍ മൈക്രോഫോണുമായി നില്‍ക്കുന്ന റിപ്പോര്‍ട്ടര്‍ ലൈവ് കവറേജ് നല്‍കുന്നതിനിടെയാണ് വെള്ളത്തിന്റെ ശക്തി വര്‍ദ്ധിച്ചുവരുന്നത്.അല്‍ അറബിയ ഇംഗ്ലീഷ് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍, ഒഴുക്കില്‍പ്പെട്ട് മൈക്ക് പിടിച്ചിരിക്കുന്ന മാധ്യമപ്രവര്‍ത്തകന്റെ തലയും കൈയും മാത്രമാകുന്നത് വീഡിയോയിൽ കാണാം
















